Breaking News

Trending right now:
Description
 
Mar 14, 2015

കാര്‍, മോട്ടോര്‍ ബൈക്ക്‌ ഘടകങ്ങളും ഇനി ആമസോണ്‍ ഇന്ത്യയില്‍

image കൊച്ചി: ആമസോണ്‍ ഇന്ത്യയില്‍ കാര്‍ & മോട്ടോര്‍ബൈക്ക്‌ സ്റ്റോര്‍ തുറന്നു. എന്‍ജിന്‍ ഓയില്‍, അഡിറ്റീവുകള്‍, ഫില്‍ട്ടറുകള്‍, കാര്‍ ഷാംപൂ, സീറ്റ്‌ കവര്‍, കാര്‍ കവര്‍, ഹെല്‍മെറ്റ്‌, കാര്‍ വാക്വം ക്ലീനര്‍, സ്‌പാര്‍ക്ക്‌ പ്ലഗ്‌ തുടങ്ങി 22,000 ത്തിലധികം കാര്‍ ബൈക്ക്‌ അനുബന്ധ ഉല്‍പന്നങ്ങളാണ്‌ സ്റ്റോറില്‍ അണിനിരക്കുന്നത്‌.

3എം, മെഗ്വിയേഴ്‌സ്‌, ഷെല്‍, വേഗ, കെ&എന്‍, ഹെല്ല, ഫിലിപ്പ്‌സ്‌ എന്നിവയടക്കം 150 പ്രമുഖ ഇന്ത്യന്‍ അന്തര്‍ദേശീയ ബ്രാന്റുകളുെട ഉത്‌ പന്നങ്ങള്‍ ഈ സ്റ്റോറിലുണ്ട്‌. ഷോപ്പിംഗിനുള്ള സൗകര്യത്തിനായി വെഹിക്കിള്‍ കെയര്‍, മോട്ടോര്‍ബൈക്‌ ആക്‌സസറീസ്‌ & പാര്‍ട്‌സ്‌, കാര്‍ ആക്‌സസറീസ്‌, കാര്‍ പാര്‍ട്‌സ്‌ എന്നിങ്ങനെ പ്രത്യേക സെക്ഷനുകളായി ക്രമീകരിച്ചിരിക്കുന്നു സ്റ്റോര്‍.