Breaking News

Trending right now:
Description
 
Mar 14, 2015

ലോകത്തിലെ ആദ്യലിംഗം മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരം.

image
ഹൃദയവും കരളും കിഡ്‌നിയും മാത്രമല്ല ലിംഗവും ഇനി മാറ്റി വയ്‌ക്കാം. ആദ്യ ലിംഗം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി നടന്നു. ദക്ഷിണാഫ്രിക്കയിലെ ജോഗന്നാസ്‌ബര്‍ഗിലാണ്‌ ആദ്യ ശസ്‌ത്രക്രീയ നടന്നത്‌. ടിഗര്‍ബര്‍ഗ്‌ ആശുപത്രിയിലാണ്‌ 21കാരനായ യുവാവിന്റെ ലിംഗമാണ്‌ മാറ്റിവച്ചത്‌. 
ആചരങ്ങളുടെ ഭാഗമായി ജനന്ദ്രേിയം അഗ്രം മുറിച്ചു കളയല്‍ ചടങ്ങിനിടെ ഇയാള്‍ക്ക്‌ ഗുരുതരമായ പരുക്ക്‌ ഏറ്റിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഇയാളുടെ ലിംഗം പൂര്‍ണമായി മുറിച്ചു മാറ്റേണ്ടി വന്നത്‌. പിന്നീട്‌ ഇയാള്‍ക്ക്‌ ശസ്‌ത്രക്രീയയിലൂടെ പുതിയ ലിംഗം തുന്നിച്ചേര്‍ക്കുകയായിരുന്നു. 
മരിച്ചയാളുടെ ലിംഗമാണ്‌ ഇയാള്‍ക്ക്‌ മാറ്റി വച്ചത്‌.സ്‌റെല്‍നെസ്‌ബോഷ്‌ സര്‍വ്വകലാശാലയിലെ ഫ്രാങ്ക്‌ ഗ്രേയിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ശസ്‌ത്രക്രീയ നടത്തിയത്‌ ആഫ്രിക്കയിലെ ആദിവാസികള്‍ക്കിടയില്‍ നടത്തുന്ന ലിംഗാഗ്ര ചര്‍മ്മചേദം പല അപകടങ്ങളും വരുത്തി വയ്‌ക്കുന്നതാണ്‌. പലര്‍ക്കും ജീവന്‍ തന്നെ നഷ്ടമാകുന്നുണ്ട്‌.