Breaking News

Trending right now:
Description
 
Dec 07, 2012

ക്രൈസ്‌തവ കൂട്ടായ്‌മ രൂപീകരിക്കാന്‍ പരിശ്രമിച്ച ആദ്യകാല പ്രവര്‍ത്തരെ മെല്‍ബണില്‍ ആദരിച്ചു

image
മെല്‍ബണ്‍: മെല്‍ബണില്‍ ആദ്യകാലങ്ങലില്‍ ക്രൈസ്‌തവ കൂട്ടായ്‌മ രൂപീകരിക്കാന്‍ പരിശ്രമിച്ച ഏഴുപേരെ മെല്‍ബണ്‍ സെന്റ്‌ പാട്രിക്‌ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മംഗളപത്രവും മൊമന്റോയും നല്‍കി സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ആലഞ്ചേരിയാണ്‌ ഇവരെ ആദരിച്ചത്‌.

മലയാളി സമൂഹത്തിന്‌ മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ഇവര്‍ സഭയ്‌ക്കുവേണ്ടി ചെയ്‌ത സേവനങ്ങള്‍ യോഗത്തില്‍ ജനങ്ങള്‍ക്കായി പകര്‍ന്നുകൊടുത്തു. റവ. ഫാ. ജോണ്‍ ഒറവന്‍കര, റവ. ഫാ. വിന്‍സെന്റ്‌ മഠത്തിപ്പറമ്പില്‍ സിഎംഐ, തോമസ്‌ ജോണ്‍ - മോളി ജോണ്‍ കൊട്ടാരം ദമ്പതികള്‍, തോമസ്‌ മാത്യു - തേരേസ തോമസ്‌ ഉറുമ്പിക്കല്‍, ജോസ്‌ പയസ്‌ - അന്നമ്മ ജോസ്‌ കാഞ്ഞിരത്തുങ്കല്‍, ജോണ്‍ ഏബ്രഹാം - സൂസന്‍ ജോണ്‍ മഞ്ഞണാംകുഴി, പരേതനായ പോള്‍ ജോസഫ്‌ കൈതവേലിയുടെ ഭാര്യ അന്നമ്മ കൈതവേലി എന്നിവരെയാണ്‌ മംഗളപത്രം നല്‍കി ആദരിച്ചത്‌. 

ചടങ്ങില്‍ സീറോ മലബാര്‍ സഭ ഓസ്‌ട്രേലിയന്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി, മെല്‍ബണ്‍ ചാപ്ലെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറം എന്നിവര്‍ പ്രസംഗിച്ചു.