Breaking News

Trending right now:
Description
 
Mar 13, 2015

ഒരു പിടിക്ക്‌ ഒരു കടി... ജമീല പ്രകാശം കേരളത്തിലെ വനിതകളുടെ മാനം കാത്തു

image


നിയമസഭയിലെ സാമാജികരാണെങ്കിലും സ്‌ത്രീകളെ തക്കത്തിനു കിട്ടിയാല്‍ എന്തു ചെയ്യുമെന്നറയിണമെങ്കില്‍ ഇന്ന്‌ നിയമസഭയില്‍ നടന്ന കയ്യാങ്കളി കണ്ടാല്‍ മതി. 

ഉന്തിനും തള്ളിനുമിടയില്‍ ജമീല പ്രകാശത്തെ വയറിന്‌ ചുറ്റിപിടിക്കാന്‍ ശിവദാസ മേനോന്‍ ശ്രമിക്കുന്നത്‌ കാണാം. ജമീലയെ രക്ഷിക്കാന്‍ എത്തിയ ബിജിമോള്‍ എംഎല്‍എ തിരിഞ്ഞ്‌ ശിവദാസന്‍ നായരോടു ചൂടാകുന്നത്‌ലൈവ്‌ വിഷ്‌ലുകളില്‍ വ്യക്തമാണ്‌ 

"ശുദ്ധതെമ്മാടിത്തരം നിങ്ങള്‍ കാണിക്കരുതെന്നാണ്‌ "പറഞ്ഞതെന്നു പിന്നീട്‌ ബിജിമോള്‍ വാര്‍ത്ത ലേഖകരോടു വിശദമാക്കി. ഡൊമനിക്‌ പ്രസന്റേഷനും വനിത എംഎല്‍എമാരോട്‌ വളരെ മോശമായി പെരുമാറിയതായി വനിത എംഎല്‍എമാര്‍ വ്യക്തമാക്കി.
ഇതിനിടയില്‍ തന്നോടു മോശമായി പെരുമാറിയ ശിവദാസന്‍ നായരെ ജമീല പ്രകാശം തിരിഞ്ഞു കടിക്കുകയായിരുന്നു. പ്രായം കൊണ്ടു ഉയര്‍ന്ന വനിതയായ ജമീലയ്‌ക്ക്‌ ചാനലുകളുടെ ഫ്‌ളാഷുകളുടെ മധ്യ ഇതാണ്‌ അനുഭവമെങ്കില്‍ കേരളത്തിലെ സാധാരണ സ്‌ത്രീയുടെ അവസ്ഥ എന്താണ്‌? 
ലജ്ജിക്കുക കേരളമേ...