Breaking News

Trending right now:
Description
 
Mar 13, 2015

സാംസങ്‌ ഗാലക്‌സി ടാബ്‌ ആക്‌റ്റീവ്‌

image സാംസങിന്റെ എന്റര്‍പ്രൈസ്‌ ഉപയോഗത്തിനായുള്ള ആദ്യ ടാബ്‌ ഗാലക്‌സി ടാ ബ്‌ ആക്‌റ്റീവ്‌ ഇന്ത്യന്‍ വിപണിയിലെത്തി. സമകാലിക ബിസിനസ്‌ ആവശ്യങ്ങള്‍ക്ക്‌ അനുയോജ്യമായ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ്‌ ആക്‌റ്റീവ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.

9.75 മിമീ കനമുള്ള, ഭാരം കുറഞ്ഞ ഈ മോഡല്‍ റീപ്ലേസ്‌ ചെയ്യാവുന്ന ബാറ്ററിയുമായാ ണ്‌ എത്തുന്നത്‌. പ്രകാശമേറിയ ബാഹ്യസാഹചര്യങ്ങളില്‍ പോലും ടാബിലെ ഉള്ളടക്കം വ്യക്തമായി കാണാന്‍ സഹായിക്കുന്ന ടച്ച്‌ സ്‌ക്രീന്‍ 12 ഇഞ്ച്‌ എല്‍സിഡി ഡിസ്‌പ്ലേയാണ്‌ ആക്‌റ്റീവിനുള്ളത്‌. 1.2 ഗിഗാഹെര്‍ട്‌സ്‌ പ്രോസസര്‍ കരുത്തേകുന്ന ഈ മോഡലിന്‌ 1.5 ജി ബി റാം ശേഷിയുമുണ്ട്‌.


ഐപി 67 ഡസ്റ്റ്‌ ആന്റ്‌ വാട്ടര്‍ റെസിസ്റ്റന്‍സ്‌ സര്‍ട്ടിഫിക്കേഷന്‍, മൈക്രോ യുഎസ്‌ബി പോര്‍ട്ട്‌ എന്നിവയുള്ള ഈ മോഡലിന്‌ ഒപ്പം സുരക്ഷിത കവചവുമുണ്ട്‌. 1.2 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വീഴ്‌ചകളില്‍ നിന്ന്‌ പോലും ടാബിനെ സംരക്ഷിക്കാന്‍ ഈ കവചം സ ഹായിക്കുന്നു. 10 മണിക്കൂര്‍ വരെ ബാക്ക്‌ അപ്‌ നല്‍കുന്ന 4450 എംഎഎച്ച്‌ ബാറ്ററി, 3.1 എംപി പിന്‍ കാമറ, 1.2 എംപി മുന്‍ കാമറ എല്‍ഇഡി ഫ്‌ളാഷ്‌ സവിശേഷതകളുമുണ്ട്‌.