Breaking News

Trending right now:
Description
 
Mar 12, 2015

ഗ്രീന്‍പീസ്‌ പ്രവര്‍ത്തക പ്രീയ പിള്ളക്കെതിരായ ലുക്കൗട്ട്‌ നോട്ടീസ്‌ ഹൈക്കോടതി റദ്ദാക്കി

image
ന്യുഡല്‍ഹി: പരിസ്ഥിതി സന്നദ്ധ സംഘടനയായ ഗ്രീന്‍പീസ്‌ പ്രവര്‍ത്തക പ്രീയ പിള്ളക്കെതിരായ ലുക്കൗട്ട്‌ നോട്ടീസ്‌ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പ്രീയ പിള്ളയുടെ പാസ്‌പോര്‍ട്ടിലെ ഓഫ്‌ ലോഡ്‌ മുദ്ര എടുത്തു നീക്കാനും കോടതി നിര്‍ദ്ദേശം നല്‍കി

വികസന വിഷയങ്ങളില്‍ ജനങ്ങള്‍ക്ക്‌ വ്യത്യസ്‌തമായ അഭിപ്രായങ്ങളുണ്ടാകുമെന്നും എതിര്‍ അഭിപ്രായം പറയുന്നവരുടെയെല്ലാം വായ്‌ മൂടിക്കെട്ടാന്‍ സര്‍ക്കാരിന്‌ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. 
വിദേശ യാത്ര വിലക്കിയ പൗരന്‍മാരുടെ പട്ടികയില്‍ നിന്ന്‌ പ്രീയ പിള്ളയുടെ പേരു നീക്കാനും കോടതി ഉത്തരവിട്ടു

. ജനുവരി 11ന്‌ ലണ്ടനില്‍ നടന്ന സമ്മേളനത്തിന്‌ പോകാനായി എത്തിയ പ്രീയയെ വിമാനത്താവളത്തില്‍ വച്ചാണ്‌ സെക്യൂരിറ്റി വിഷയം പറഞ്ഞു തടയുകയായിരുന്നു
മധ്യപ്രദേശിലെ മഹാനില്‍ കല്‍ക്കരി ഖനന പദ്ധതിയെയും ആദിവാസി വിഭാഗങ്ങളുടെ അവകാശത്തെക്കുറിച്ചും ബ്രീട്ടീഷ്‌ എം പിമാര്‍ക്ക്‌ ക്ലാസെടുക്കാന്‍ പോയതായിരുന്നു അവര്‍.