Mar 12, 2015
ഞാനങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും വിവാദത്തിന് താല്പര്യമില്ലെന്നും നവ്യ
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ കുറയ്ക്കാന്‍ രാജ്യത്ത്
ഫ്രീ സെക്സ് അനുവദിക്കുകയും വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുകയും
ചെയ്താല്‍ പീഡനം കുറയുമെന്നു താന്‍ ഫേസ് ബുക്കില്‍ പോസ്റ്റു
ചെയ്തിട്ടില്ലെന്നു നടി നവ്യനായര്‍ പറയുന്നു. പറഞ്ഞകാര്യങ്ങള്‍ പൂര്‍ണമായി
ഗ്രഹിക്കാതിരുന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും നവ്യ വ്യക്തമാക്കി.
ഫേസ് ബുക്കില്‍ കുറിച്ചത് ഇങ്ങനെ: നമ്മുടെ നാട്ടില്‍ സ്ത്രീ
പീഡനങ്ങള്‍ പെരുകി വരുന്നു. പ്രതികള്‍ക്കു തക്കതായ ശിക്ഷ ലഭിക്കുന്നില്ല.
ഇതേപ്പറ്റിയുള്ള പല വാദപ്രതിവാദങ്ങളും ഞാന്‍ ടിവിയില്‍ കാണുന്നു. ചിലര്‍
പറയുന്നു വേശ്യാലയങ്ങള്‍ വന്നാല്‍ ഇതിനു മാറ്റം വരുമെന്ന്. നമ്മുടെ
സര്‍ക്കാര്‍ ഇതിനെക്കുറിച്ച് ആലോചിച്ചു വിദഗ്ധ അഭിപ്രായം തേടി നമ്മുടെ
സംസ്കാരത്തിനും സാഹചര്യത്തിനും ചേരുന്നുവെങ്കില്‍ അങ്ങനെ ഒരു
തീരുമാനമെടുക്കുക. സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് പീഡനത്തിനു
കാരണമെന്നു പറഞ്ഞാല്‍ പീഡിപ്പിക്കപ്പെടുന്ന എല്ലാ പെണ്‍കുട്ടികളുടെയും
അവസ്ഥ ഇതല്ല. വസ്ത്രധാരണം എല്ലാവരുടെയും സ്വാതന്ത്ര്യമാണ്. എങ്കിലും
സാഹചര്യത്തിനും ശരീരത്തിനും യോജിച്ച വസ്ത്രങ്ങള്‍ ധരിക്കുക എന്നാണ് ഞാന്‍
കരുതുന്നത്- ഇതായിരുന്നു എന്റെ അഭിപ്രായം. ഇതില്‍ തെറ്റുണ്ടെങ്കില്‍
ക്ഷമചോദിക്കാന്‍ തയാറാണ്. വിവാദത്തിനു ഒട്ടും താല്പര്യമില്ലെന്നും നവ്യ
പറഞ്ഞു.