Mar 11, 2015
ദിലീപിന്റെ പുതിയ പടത്തില്‍ ഷക്കീല, പണ്ഡിറ്റിനും പ്രധാന വേഷം
വനിത സംവിധായിക ശ്രീബാല സ്വതന്ത്ര സംവിധാനം നിര്‍വഹിക്കുന്ന ആദ്യ ചിത്രത്തില്‍ ജനപ്രീയ നായകനായ ദിലീപിനൊപ്പം സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റും ഷക്കീലയും സുപ്രധാന വേഷത്തില്‍ എത്തുന്നു. പുതുമുഖം മിഥിയാണ് നായിക. ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഇ ഫോര്‍ എന്റര്ടെയിന്മെന്റാണ് ബാനറിലാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം സുഹാസിനി, ശ്രീനിവാസന്, ലെന, ശങ്കര്‍, രാമകൃഷ്ണന്, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികൂമാര്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. മാധ്യമരംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ് സിനിമ. ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുവെന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.തിരക്കഥ തയാറാക്കുന്നതും എഴുത്തുകാരി കൂടിയായ ശ്രീബാല തന്നെയാണ്. അഞ്ജലി മേനോനും രേവതി എസ് മേനോനും ശേഷം മലയാളത്തിലേയ്ക്ക് ചുവടുവയ്ക്കുന്ന മറ്റൊരു വനിതാ സംവിധായികയാണ് ശ്രീബാല കെ മേനോന്.