Breaking News

Trending right now:
Description
 
Mar 11, 2015

ആപ്പിളിന്റെ സ്‌മാര്‍ട്ട്‌ വാച്ച്‌ വിപണിയിലെത്തുന്നു

image ആപ്പിളിന്റെ സ്‌മാര്‍ട്ട്‌ വാച്ച്‌ അടുത്തമാസം ആദ്യാഴ്‌ചയോടെ ഒമ്പതു രാജ്യങ്ങളിലെ വിപണിയില്‍ എത്തും. സ്‌മാര്‍ട്ട്‌ ഫോണിന്റെ ഉപയോഗമുള്ള വാച്ചാണിത്‌. ഇന്ത്യയില്‍ ജൂണിലെത്തുമെന്നാണ്‌ വിവരം. 38 മില്ലിമീറ്റര്‍ വലുപ്പമുള്ള മോഡലിന്‌ (സ്‌പോര്‍ട്ട്‌) 349 ഡോളറാണ്‌ വില (ഏകദേശം 21289 രൂപ). സ്റ്റാ്‌ന്‍ഡേര്‍ഡ്‌ വേര്‍ഷന്‌ 543 ഡോളറും (33489 രൂപ) ഹൈ എഡിഷന്‌ 10,000 ഡോളറും (6,10,000) ആണ്‌ പ്രാരംഭവില. ഏപ്രില്‍ 10നാണ്‌ ബുക്കിങ്‌ തുടങ്ങുക. ഇ-മെയില്‍ ടെക്‌സ്റ്റിങ്‌, ഫോണ്‍കോള്‍ എന്നിവയ്‌ക്കു പുറമേ ന്യൂസ്‌ ഫ്‌ളാഷ്‌, ഹാര്‍ട്ട്‌ ബീറ്റ്‌ മോണിറ്റര്‍, കാറുകളിലേക്കും ഹോട്ടലുകളിലേക്കുമുള്ള ഡിജിറ്റല്‍ എന്‍ട്രി എന്നിവയുമുണ്ട്‌. 18 മണിക്കൂര്‍ ചാര്‍ജ്‌ നിലനില്‍ക്കും. ഇന്ത്യയില്‍ സ്‌മാര്‍ട്ട്‌ ഫോണിനെ 30,000 രൂപ മുതലായിരിക്കും വില. ഓസ്‌ട്രേലിയ, ഫ്രാന്‍സ്‌, ജര്‍മനി, ബ്രിട്ടന്‍, കാനഡ, യുഎസ്‌, ചൈന, ജപ്പാന്‍, ഹോങ്കോങ്‌ എന്നീ രാജ്യങ്ങളിലാണ്‌ അടുത്തമാസം വില്‍പനയ്‌ക്ക്‌ എത്തുന്നത്‌.