Breaking News

Trending right now:
Description
 
Mar 11, 2015

33098 ഓള്‍ട്ടോ കാറുകള്‍ മാരുതി തിരികെവിളിക്കുന്നു

image ഓള്‍ട്ടോ കാറുകളുടെ വലതു ഡോറിന്റെ കൊളുത്തിനു (ലാച്ച്‌) തകരാര്‍ കണ്ടതിനാല്‍ 33098 കാറുകള്‍ മാരുതി തിരികെ വിളിക്കുന്നു. ഓള്‍ട്ടോ-800, ഓള്‍ട്ടോ കെ-10 കാറുകള്‍ക്കാണ്‌ പ്രശ്‌നം. 2014 ഡിസംബര്‍ എട്ടു മുതല്‍ 2015 ഫെബ്രുവരി 14വരെ നിര്‍മിച്ചവയാണ്‌ ഈ കാറുകള്‍. വലതുവശത്തെ ഡോറുകളിലെ കൊളുത്തിന്‌ തകരാര്‍ ഉണ്ടെങ്കില്‍ മാറ്റിവയ്‌ക്കുന്നതിനാണ്‌ തിരികെ വിളിക്കാന്‍ തീരുമാനം. ഡീലര്‍മാര്‍ കാറുടമകളുമായി ബന്ധപ്പെട്ട്‌ വിശദവിവരങ്ങള്‍ നല്‍കുമെന്നാണ്‌ കമ്പനി അറിയിക്കുന്നത്‌. പരിശോധനയും പുതിയ കൊളുത്തു പിടിപ്പിക്കുന്നതുമൊക്കെ സൗജന്യമായിട്ടായിരിക്കും.