Breaking News

Trending right now:
Description
 
Mar 10, 2015

കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ അഭിഭാഷകര്‍ റേപ്പിസ്റ്റുകളെ പോലെയുണ്ടെന്നു സിനിമാ താരം അമലാ പോള്‍

image
ഡല്‍ഹി കൂട്ടമാനഭംഗക്കേസ്‌ പ്രതികളുടെ അഭിഭാഷകര്‍ റേപ്പിസ്റ്റുകളെപ്പോലെയുണ്ടെന്ന്‌ തെന്നിന്ത്യന്‍ നടി അമലാ പോള്‍. പ്രതികള്‍ക്കു വേണ്ടി ഹാജരായ എം എല്‍ ശര്‍മ്മ, എ കെ സിംഗ്‌ എന്നിവര്‍ക്കെതിരെ ട്വിറ്ററിലൂടെയാണ്‌ അമല രംഗത്ത്‌ എത്തിയത്‌
ഇവരുടെ ഫോട്ടോ ട്വിറ്റ്‌ ചെയ്‌തിട്ട്‌ അടിക്കുറുപ്പായിട്ടാണ്‌ നടി ഈ പരാമര്‍ശം നടത്തിയത്‌. ഇവരെ കണ്ടാല്‍ മാനഭംഗം നടത്തിയവരെ പോലെയുണ്ടെന്നും ഇവരുടെ ഭൂതകാലം പരിശോധിച്ചാല്‍ ഇവരെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാമെന്നും അടിക്കുറിപ്പില്‍ പറയുന്നത്‌. ഇവര്‍ക്കിടയില്‍ നിന്ന്‌ രക്ഷനേടാന്‍ നമ്മുടെ ചുറ്റുമുള്ള സ്‌ത്രീകള്‍ക്ക്‌ ദൈവം ശക്തി കൊടുക്കട്ടെയെന്നും അമല കുറിച്ചിട്ടുണ്ട്‌. 
ഇന്ത്യയുടെ മകളെന്ന ഡോക്യമെന്ററിയില്‍ ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കെതിരെ വക്കീലന്‍മാര്‍ നടത്തിയ പരാമര്‍ശം വിവാദമായി മാറിയിരുന്നു.