Breaking News

Trending right now:
Description
 
Mar 09, 2015

മിഠായി കുട്ടികളില്‍ രക്തസമ്മര്‍ദ്ദം കൂട്ടുമെന്നു പഠനം

image മിഠായി കൂടുതലായി കഴിക്കുന്ന കുട്ടികള്‍ക്ക്‌ രക്തസമ്മര്‍ദ്ദം ഉണ്ടാകാനിടയുണ്ടെന്നു പഠനത്തില്‍ കണ്ടെത്തി. ഇറ്റലിയിലെ ബെലോന യൂണിവേഴ്‌സിറ്റിയിലെ ഡോ.ഡേവിഡിന്റെ നേതൃത്വത്തില്‍ ഒരുസംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യ്‌കതമായത്‌. മധുരത്തിനായി മിഠായികളില്‍ ഉപയോഗിക്കുന്ന ലൈകോറൈസ്‌ എന്ന ഘടകമാണ്‌ കൂടുതല്‍ അപകടമുണ്ടാക്കുന്നതെന്നാണ്‌ ഇവരുടെ കണ്ടെത്തല്‍. മിഠായി ധാരാളം കഴിക്കുന്നവരില്‍ ഇക്കാരണംകൊണ്ടുതന്നെ തലവേദനയോടുകൂടിയ രക്തസമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്യും. ഇതോടൊപ്പം പല്ലും കേടാകും. ലോകോറൈസ്‌ അടങ്ങിയ ഇരുപതിലധികം മിഠായി ദിവസവും കഴിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ ഡോ.ഡേവിഡിന്റെ സംഘം പഠനം നടത്തി. തുടര്‍ച്ചയായി നാലുമാസം പഠനം നടത്തിയതോടെയാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌.