Breaking News

Trending right now:
Description
 
Mar 09, 2015

വേശ്യാലയങ്ങള്‍ നിയമവിധേയമാക്കിയാല്‍ പീഡനം ഒഴിവായിക്കിട്ടുമെന്ന്‌ നടി നവ്യാനായര്‍

image വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുകയും ഫ്രീ സെക്‌സ്‌ അനുവദിക്കുകയും ചെയ്‌താല്‍ നമ്മുടെ രാജ്യത്ത്‌ സ്‌ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കഴിയുമെന്നു നടി നവ്യാനായര്‍. ഒരു സിനിമാ പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ നവ്യ ഇത്തരമൊരു അഭിപ്രായം പറഞ്ഞത്‌. രാജ്യത്ത്‌ എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടായെന്നാണ്‌ പറയുന്നത്‌. എന്നാല്‍ ഓരോദിവസവും സ്‌ത്രീകള്‍ക്കെതിരായ പീഡനം വര്‍ധിച്ചുവരുകയാണ്‌. അതേസമയം ഇന്ത്യയെക്കാള്‍ ചെറിയ രാജ്യങ്ങളില്‍ സ്‌ത്രീപീഡനം കുറഞ്ഞുവരുന്നുവെന്നാണ്‌ കണക്കുകള്‍. നിയമപരമായി വേശ്യാലയങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ ഇതുപോലെ പീഡനം നടക്കുന്നില്ല. കാമവും ക്രോഡവുമെല്ലാം ചെറുപ്പത്തില്‍ മനസില്‍ കയറിപ്പറ്റുന്നതാണെന്നും നവ്യ പറഞ്ഞു. പീഡന പരമ്പരകളില്‍ ഭാഗമാകുന്ന കുട്ടികളുടെ കുടുംബപശ്ചാത്തലം പലപ്പോഴും വളരെ മോശമാണ്‌. നല്ല ശീലങ്ങള്‍ വീട്ടില്‍നിന്നും സ്‌കൂളില്‍നിന്നുമാണ്‌ പഠിക്കേണ്ടത്‌. ഏത്‌ കേസ്‌ എടുത്താലും പെണ്‍കുട്ടികളെ ചതിയിലേക്ക്‌ വിടുന്നതിനു പിന്നില്‍ ഒരു സ്‌ത്രീ ഉണ്ട്‌. സ്‌ത്രീകളെ നശിപ്പിക്കാതിരിക്കാന്‍ സ്‌ത്രീകള്‍തന്നെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നവ്യ പറഞ്ഞു.