Breaking News

Trending right now:
Description
 
Mar 08, 2015

നിശാക്ലബില്‍ അടിപിടി: നടന്‍ ആദിത്യ പാഞ്ചോളി അറസ്റ്റില്‍

image മുംബൈയില്‍ ജൂഹുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാക്ലബില്‍ അടിപിടികൂടിയ ബോളിവുഡ്‌ താരം ആദിത്യ പാഞ്ചോളിയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ക്ലബിലെ പാര്‍ട്ടിക്കിടെ ഹിന്ദിഗാനം വയ്‌ക്കാന്‍ പാഞ്ചോളി ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവര്‍ അത്‌ അവഗണിച്ചതിനെ തുടര്‍ന്നാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. തുടര്‍ന്ന്‌ അസഭ്യവര്‍ഷമായി. നടത്തിപ്പുകാര്‍ ഇടപെട്ടു. തുടര്‍ന്നാണ്‌ താരം അവരിലൊരാളെ ആക്രമിച്ചത്‌. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ തലയ്‌ക്കടിച്ചാണ്‌ പാഞ്ചോളി ആക്രമണം നടത്തിയതെന്നു പൊലീസ്‌ പറഞ്ഞു. പരാതിയെ തുടര്‍ന്നാണ്‌ കേസ്‌ എടുത്തതെന്നും അറസ്റ്റുചെയ്‌തതെന്നും പൊലീസ്‌ പറഞ്ഞു.