Breaking News

Trending right now:
Description
 
Mar 08, 2015

ഇന്ന്‌ ലോക വനിതാദിനം; എയര്‍ഇന്ത്യാ എക്‌സ്‌പ്രസ്‌ വനിതകള്‍ നിയന്ത്രിക്കും

image ലോക വനിതാദിനത്തോടനുബന്ധിച്ച്‌ ഇന്ന്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനങ്ങള്‍ വനിതകള്‍മാത്രം നിയന്ത്രിക്കും. തിരുവനന്തപുരം-ദുബായ്‌, കോഴിക്കോട്‌-അബുദാബി എന്നിവിടങ്ങളിലേക്കു പോകുന്ന രണ്ട്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനങ്ങളാണ്‌ വനിതകളുടെ സേവനം. ഇത്തവണത്തെ വനിതാദിനം വ്യത്യസ്‌തമാക്കണമെന്ന്‌ എയര്‍ ഇന്ത്യാ അധികൃതര്‍ തീരുമാനിച്ചിരുന്നു. വനിതാ ക്യാപ്‌ടന്മാര്‍, വനിതാ വിമാന ജീവനക്കാര്‍ എന്നിവരുടെ നിയന്ത്രണത്തിലാവും വിമാനങ്ങള്‍ പറക്കുക. തിരുവനന്തപുരത്തുന്ന്‌ ഇന്നു പുറപ്പെടുന്ന വിമാനം ഐഎക്‌സ്‌ 533-ല്‍ ക്യാപ്‌റ്റന്‍ പനിയാ എയ്‌ദാദ്‌, കോ-പൈലറ്റ്‌ യുവികാ സാന്‍ഡു എന്നിവര്‍ക്കൊപ്പം കാബിന്‍ ക്രൂവായ ഇന്ദിരാദാസ്‌, റജി എസ്‌.നായര്‍, മൗസാമി റാണി, സെയ്‌നാ മൊഹാലി എന്നിവരും കോഴിക്കോടുനിന്നു പുറപ്പെടുന്ന വിമാനമായ ഐഎക്‌സ്‌-563-ല്‍ ക്യാപ്‌ടന്‍ ജി.കെ.സന്ധു, കോ പൈലറ്റ്‌ പൂനം സോപ്‌കെ, ക്രൂവായ എസ്‌. നിക്കി, അര്‍പ്പിത കുമാരി, സുബി പണിക്കര്‍, അമിത മേനോന്‍ എന്നിവര്‍ ഉണ്ടാകും.