Breaking News

Trending right now:
Description
 
Sep 20, 2012

മലമ്പനി പരത്തുന്ന പുതിയയിനം കൊതുക്‌; പകലും മനുഷ്യനെ കടിക്കും

image ലണ്ടന്‍: മലമ്പനി പരത്തുന്ന പുതിയയിനം കൊതുകിനെ കെനിയയില്‍ കണ്ടെത്തി. നിലവിലുള്ള ഇനങ്ങളില്‍ ഒന്നുമായിപ്പോലും ഇവയ്‌ക്ക്‌ ജനിതക സാമ്യമില്ലെന്ന്‌ ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതായി ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഹൈജീന്‍ ആന്‍ഡ്‌ ട്രോപ്പിക്കല്‍ മെഡിസിനിലെ ജെന്നിഫര്‍ സ്റ്റീവന്‍സണ്‍ അറിയിച്ചു. അനോഫിലീസ്‌ ഇനത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ്‌ മലമ്പനി പരത്തുന്നതെന്നാണ്‌ ഇതുവരെയും കണ്ടെത്തിയിരുന്നത്‌. ഈ കൊതുകുകളില്‍നിന്നും വ്യത്യസ്‌തമായി രാത്രിയില്‍ മാത്രമല്ല പകലും പുതിയയിനം കൊതുക്‌ മനുഷ്യരെ കടിക്കും. സ്‌പീഷീസ്‌ എ എന്നാണ്‌ താല്‍ക്കാലികമായി ഇവയെ ശാസ്‌ത്രജ്ഞന്മാര്‍ നാമകരണം ചെയ്‌തിരിക്കുന്നത്‌. പുതിയ ഇനത്തിന്‌ മലമ്പനി പരത്തുന്ന മറ്റു കൊതുകുകളുമായി രൂപത്തിലും സ്വഭാവത്തിലും സാമ്യമില്ലെന്നു കണ്ടെത്തി. അനോഫിലസ്‌ ഇനത്തിലെ ആണ്‍കൊതുകുകള്‍ ചെടികളുടെ നീരുമാത്രമേ കുടിക്കുകയുള്ളൂ എന്നതിനാല്‍ നിരുപദ്രവകാരിയാണ്‌.