Breaking News

Trending right now:
Description
 
Mar 07, 2015

അശ്ലീല പരാമര്‍ശം: ദീപിക പദുക്കോണിന്റെ അറസ്‌റ്റിനു സ്‌റ്റേ

image അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ വിവാദമായ എഐബി നോക്കൗട്ട്‌ ഷോയുമായി ബന്ധപ്പെട്ട കേസില്‍ നടി ദീപക പദുക്കോണിനെ അറസ്‌റ്റു ചെയ്യുന്നതു മുംബൈ ഹൈക്കോടതി തടഞ്ഞു. 16നും വീണ്ടും വാദം കേള്‍ക്കുംവരെയാണ്‌ സ്‌റ്റേ. ഇതേകേസില്‍ സംവിധായകന്‍ കരണ്‍ജോഹര്‍, നടന്മാരായ അര്‍ജുന്‍ കപൂര്‍, രണ്‍വീര്‍സിങ്‌ എന്നിവരുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു. തനിക്കെതിരെ പൂണെയിലും മുംബൈയിലും റജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടു ദീപിക ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിലാണ്‌ ദീപികയ്‌ക്ക്‌ അനുകൂലമായ ഇടക്കാല വിധിയുണ്ടായത്‌. ദീപിക ഷോയില്‍ പങ്കെടുത്തിട്ടില്ലെന്നും പ്രേക്ഷകരുടെ ഒപ്പം ഇരിക്കുക മാത്രമായിരുന്നുവെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.