Breaking News

Trending right now:
Description
 
Mar 06, 2015

ജെസ്റ്റ്‌ റിമംബര്‍ ദാറ്റ്‌....സുരേഷ്‌ ഗോപി ബീഫ്‌ തൊടില്ല... പക്ഷേ കഴിക്കും.

image
സുരേഷ്‌ ഗോപി പറഞ്ഞ കള്ളം തെളിവ്‌ സഹിതം നല്‍കി പൊളിച്ചടുക്കിയതിന്റെ സന്തോഷത്തിലാണ്‌ എഫ്‌ ബി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഗോ വധനിരോധനം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച്‌ ചാനലുകാര്‍ അഭിപ്രായം ചോദിച്ചപ്പോഴാണ്‌ സുരേഷ്‌ ഗോപി പറഞ്ഞത്‌ ഞങ്ങളാരും വീട്ടില്‍ ബീഫ്‌ കഴിക്കാറില്ലെന്ന്‌. ഗോവധ നിരോധനം നിയമം ഇവിടെയും നടപ്പിലാക്കിയാല്‍ താന്‍ അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അതിനു മുമ്പ്‌ ദുബായിലെ ഹിറ്റ്‌ 96.7 എഫ്‌ എമ്മിന്‌ നല്‌കിയ അഭിമുഖത്തിലാണ്‌ ബീഫ്‌ കഴിച്ച്‌ നാലു കിലോ കൂടിയ കഥ സവിസ്‌തരം സുരേഷ്‌ ഗോപി വിവരിക്കുന്നത്‌. ഒരു ഷോക്ക്‌ വേണ്ടി സൂരിക്കലില്‍ പോയപ്പോള്‍ അവിടെ പോര്‍ക്കും ബീഫും മാത്രമേ കിട്ടുകയുള്ളു. പിന്നെ പോര്‍ക്ക്‌ തൊടുന്ന പ്രശ്‌നമേയില്ല. ബീഫ്‌ കഴിച്ചില്ലെങ്കില്‍ ചില പച്ചിലകളൊക്കെ തിന്നണം. അതു തിന്നാല്‍ എന്റെ ടേസ്റ്റ്‌ ബഡ്‌സ്‌ എന്റെ കരണത്തടിക്കും. ബീഫ്‌ നാലുദിവസം കഴിച്ചു ഒരു ആഡ്‌ ആണിത്‌. നാലു ദിവസം കൊണ്ട്‌ തൂക്കം 94 കിലോയില്‍ നിന്ന്‌ 97 ആയി. എന്തായാലും സുരേഷ്‌ ഗോപിയുടെ ബീഫ്‌ കഥ എഫ്‌ ബി ശരിക്കും ആഘോഷിക്കുകയാണ്‌.