
ടാറ്റാ മോട്ടോഴ്സിന്റെ പുതിയ സ്മോള്‍ പിക്ക്അപ്പ് ടാറ്റാ സൂപ്പര്ഏസ് മിന്റ്
കേരള വിപണിയിലെത്തി. നഗരത്തിനുള്ളിലും നഗരങ്ങള്‍ക്കിടയിലും സര്‍വീസ് നടത്താന്‍
പര്യാപ്തമായ ഈ പിക്ക്അപ്പ് മികച്ച പ്രകടനവും, കൂടുതല്‍ സൗകര്യങ്ങളും
നല്കുന്നു.
1.4 ലിറ്റര്‍ ഡൈകോര്‍ കോമണ്‍ റെയില്‍ ബിഎസ് 4 എന്‍ജിനാണ്
മിന്റ് ഉപയോഗിക്കുന്നത്. എല്ലാ ഗിയറുകളിലും മികച്ച പിക്കപ്പ് നല്കുന്ന 70
പിഎസ് പവറും, 1800-3000 ആര്‍പിഎം ടോര്‍ക്കും സൂപ്പര്ഏസ് മിന്റില്‍
സമന്വയിക്കുന്നു.
ആകര്‍ഷകമായ കാബിന് ഡിസൈന്‍, പവര്‍ സ്റ്റിയറിംഗ്,
ക്രമീകരിക്കാവുന്ന കാബിന് സീറ്റുകള്‍, ഹെഡ് റെസ്റ്റ് എന്നിവ സൂപ്പര്ഏസ്
മിന്റ് ഓടിക്കലും, അതില്‍ യാത്ര ചെയ്യലും അനായാസമാക്കുന്നു. സുരക്ഷയ്ക്കായി
സീറ്റ് ബെല്‍റ്റുകളും, സൈഡ് ഇംപാക്റ്റ് ബീമുകളുമുണ്ട്. 14 ഇഞ്ച് റേഡിയല്‍
ടയറുകളാണീ മോഡലില്‍.
2,630 മി.മീ. ആണ് ബോഡിയുടെ നീളം, മണിക്കൂറില്‍ 125
കിമി ആണ് പരമാവധി വേഗത. ലി റ്ററൊന്നിന് 17.9 കിലോമീറ്റര്‍ എന്ന നിരക്കില്‍
ഇന്ധനക്ഷമതയുമുണ്ട്.
ഒരു വര്‍ഷം അഥവാ 50,000 കിലോമീറ്റര്‍ എന്ന വാറന്റി
ഓഫറുമായാണ് ടാറ്റാ സൂപ്പര്ഏസ് മി ന്റ് എത്തുന്നത്. ടാറ്റായുടെ അതിവിപുലമായ
1600 ലധികം വരുന്ന സേവന കേന്ദ്രങ്ങള്‍ ശരാശരി ഓരോ 62 കിലോമീറ്ററിലും സേവനം
ഉറപ്പുനല്‍കുന്നു.
ബ്ലേസിംഗ് റെഡ്, കാസില്‍ ഗ്രേ, ആര്‍ക്ടിക് വൈറ്റ്,
മിറ്റിയോര്‍ സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. വില 5.09 ലക്ഷം (എക്സ് ഷോറും,
താനെ)