Breaking News

Trending right now:
Description
 
Dec 06, 2012

കേറ്റ്‌ വിന്‍സ്‌ലെറ്റിന്റെ ഗൗണ്‍ ലേലത്തില്‍ വയ്‌ക്കും

image ഹോളിവുഡ്‌ ചിത്രമായ ടൈറ്റാനിക്‌ ഇപ്പോഴും വാര്‍ത്തകളില്‍നിന്നും മായുന്നില്ല. ചിത്രത്തിലെ നായിക കേറ്റ്‌ വിന്‍സ്‌ ലെറ്റ്‌ ധരിച്ച ചുവന്ന നിറത്തിലുള്ള ഗൗണ്‍ ലേലം വിളിക്കാന്‍ പോകുന്നുവെന്നതാണ്‌ ടൈറ്റാനിക്കുമായി ബന്ധപ്പെട്ട്‌ ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ഡിസംബര്‍ 15, 16 തീയതികളില്‍ ലോസ്‌ ആഞ്ചലസില്‍ വച്ച്‌ ലേലം നടക്കുമെന്നാണ്‌ വിവരം. 

ടൈറ്റാനിക്‌ കപ്പലിന്റെ ഡെക്കില്‍വച്ച്‌ ചിത്രത്തിലെ നായികയായ റോസും നായകനായ ജാക്കും ആദ്യമായി കണ്ടുമുട്ടുന്ന രംഗത്തിലാണ്‌ കേറ്റ്‌ ചുവന്ന ഗൗണ്‍ ധരിച്ചിരിക്കുന്നത്‌. ഈ രംഗത്തിനുവേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്‌തതായിരുന്നു ചുവന്ന ഗൗണ്‍. രണ്ടുലക്ഷം മുതല്‍ മൂന്നുലക്ഷം യുഎസ്‌ ഡോളര്‍വരെ ഈ വസ്‌ത്രത്തിനു ലേലത്തില്‍ ലഭിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌. ജാക്ക്‌ എന്ന കഥാപാത്രത്തെ ലിയനാര്‍ഡോ ഡികാപ്രിയോ ആണ്‌ അവതരിപ്പിച്ചത്‌. 1997-ല്‍ ജയിംസ്‌ കാമറൂണ്‍ സംവിധാനം ചെയ്‌ത ഈ ചിത്രം ലോകമെങ്ങും വന്‍ പ്രദര്‍ശനവിജയമാണ്‌ നേടിക്കൊടുത്തത്‌.