Breaking News

Trending right now:
Description
 
Mar 05, 2015

കുട്ടനാട്ടിലെയും ആലപ്പുഴയിലെയും യാത്രാപ്രശ്‌നം: വിവരങ്ങള്‍ നല്കാം

image ആലപ്പുഴ: കുട്ടനാട്ടിലെയും ആലപ്പുഴ പട്ടണത്തിലെയും കര-ജലമാര്‍ഗ യാത്രാപ്രശ്‌നങ്ങളെയും അവയുടെ പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) സംഘടിപ്പിക്കുന്ന 'ഗതിവേഗം ആലപ്പുഴ' ചര്‍ച്ചാസമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ആശയക്കുറിപ്പില്‍ പൊതുജനങ്ങള്‍ നല്കുന്ന വിവരങ്ങളും ഉള്‍പ്പെടുത്തുമെന്നു കോ-ഓര്‍ഡിനേറ്റര്‍ തോമസ് മത്തായി കരിക്കംപള്ളില്‍ അറിയിച്ചു. ചര്‍ച്ചാസമ്മേളനത്തില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കും.

പൊതുഗതാഗതത്തെക്കുറിച്ചുള്ള യാത്രക്കാരുടെയും സംഘടനകളുടെയും അഭിപ്രായങ്ങളും ആവശ്യങ്ങളും 2015 മാര്‍ച്ച് ഒന്‍പത് തിങ്കളാഴ്ചയ്ക്കു മുന്‍പ് സെക്രട്ടറി, കിഡ്‌സ്, ദര്‍ശനപുരം, സനാതനപുരം പി.ഒ., ആലപ്പുഴ-688003 എന്ന വിലാസത്തില്‍ എത്തിക്കുകയോ karikkampallil@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കുകയോ ചെയ്യാം. ഫോണ്‍: +91 9847738883.