Breaking News

Trending right now:
Description
 
Mar 05, 2015

കെട്ടിടനികുതി അടച്ചില്ല; ജയറാമിനും നയന്‍സിനുമെതിരെ നടപടി?

image ഊട്ടിയില്‍ അവധിക്കാല ആഘോഷങ്ങള്‍ക്കായി നടന്‍ ജയറാമും നടി നയന്‍താരയും സ്വന്തമാക്കിയ ആഡംബര കെട്ടിടങ്ങളുടെ നികുതി അടയ്‌ക്കുന്നതില്‍ വീഴ്‌ചയുണ്ടായതായി അധികൃതര്‍ കണ്ടെത്തി. ഊട്ടിയിലെ ലവ്‌ ഡേല്‍ റോഡിലെ റോയല്‍ കാസില്‍ അപ്പാര്‍ട്ട്‌മെന്റിലെ ഇവരുടെ വസതികളാണ്‌ സ്വത്തുനികുതി അടയ്‌ക്കുന്നതില്‍ വീഴ്‌ചവരുത്തിയതായി ഊട്ട്‌ി നഗരസഭാധികൃതര്‍ കണ്ടെത്തിയത്‌. ഈ വീടുകളെകൂടാതെ 120 വീടുകളുടെ ഉടമകളും നികുതി അടച്ചിട്ടില്ല. 22 അപ്പാര്‍ട്ട്‌മെന്റുകള്‍ക്കാണ്‌ ഇപ്പോള്‍ ജപ്‌തി നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. ഇങ്ങനെ നോട്ടീസ്‌ അയച്ചവയില്‍ ജയറാമിന്റെയും നയന്‍താരയുടെയും വസതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. നികുതി അടയ്‌ക്കണമെന്നു പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടുന്നില്ലെന്നാണ്‌ ആരോപണം. ഇങ്ങനെയായാല്‍ കെട്ടിം ജപ്‌തി ചെയ്യുന്ന നടപടികളിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുമെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അവധി ആഘോഷങ്ങള്‍ക്കായി പ്രമുഖര്‍ സ്വന്തമാക്കുന്ന ഇത്തരം കെട്ടിടങ്ങളിലേക്ക്‌ വല്ലപ്പോഴും നടത്തുന്ന സന്ദര്‍ശനമൊഴിച്ച്‌ ഇക്കൂട്ടര്‍ ഈ ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കാറില്ലെന്നും നഗരസഭാധികൃതര്‍ പറയുന്നു.