Breaking News

Trending right now:
Description
 
Mar 05, 2015

ആര്‍ബിഐ നിരക്ക്‌ കുറച്ചു; ബാങ്കുകള്‍ വായ്‌പകള്‍ക്ക്‌ നല്‍കുന്ന പലിശ കുറയ്‌ക്കും

image റിസര്‍വ്‌ ബാങ്ക്‌ റീപോ നിരക്ക്‌ കാല്‍ശതമാനം കുറച്ചു. ഇതോടെ ബാങ്കുകള്‍ക്ക്‌ ആര്‍ബിഐ നല്‍കുന്ന വായ്‌പയുടെ പലിശ നിരക്കായ റിപോ 7.5 ശതമാനമായി. രണ്ടുമാസത്തിനിടെ ഇതു രണ്ടാമത്തെ തവണയാണ്‌ അപ്രതീക്ഷിത നടപടി. ജനുവരി 15ന്‌ റിപോ കാല്‍ശതമാനം കുറവുവരുത്തിയിരുന്നു. ബാങ്കുകളുടെ കരുതല്‍ പണ അനുപാതം (സിആര്‍ആര്‍) പോലുള്ള മറ്റു കാര്യങ്ങളില്‍ മാറ്റമില്ല. പുതിയ സാഹചര്യത്തില്‍ ബാങ്കുകള്‍ വായ്‌പകള്‍ക്കുള്ള പലിശ നിരക്ക്‌ കുറച്ചേക്കും. വാഹന, ഭവന വായ്‌പകള്‍ക്കും പുതിയ പദ്ധതികള്‍ക്കുമുള്ള വായ്‌പകള്‍ക്കും പലിശ കുറയ്‌ക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ ഏടുക്കാനാണ്‌ സാധ്യത. സാമ്പത്തിക അച്ചടക്കത്തിനുള്ള കേന്ദ്രബജറ്റ്‌ നടപടികളും പണപ്പെരുപ്പതോത്‌ നിയന്ത്രണാതീതമായതും പലിശ നിരക്ക്‌ കുറയ്‌ക്കുന്നതിന്‌ സാഹചര്യമൊരുക്കിയെന്നാണ്‌ ആര്‍ബിഐ വിശദീകരിക്കുന്നത്‌. ഇക്കൊല്ലം ഇനിയും പലിശ കുറയുമെന്ന്‌ ധനകാര്യ നിരീക്ഷകര്‍ പറയുന്നു. ഏപ്രില്‍ ഏഴിനാണ്‌ പതിവുള്ള പണനയ അവലോകനം.