Breaking News

Trending right now:
Description
 
Mar 03, 2015

അല്ലു അര്‍ജുന്‍ ഹീറോ മോട്ടോകോര്‍പ്പ്‌ ബ്രാന്റ്‌ അംബാസിഡര്‍

image ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോ ട്ടോ കോര്‍പ്പ്‌ തങ്ങളുടെ പ്രാദേശിക ബ്രാന്റ്‌ അംബാസഡറായി ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുനെ നിയമിച്ചു.
തെലുഗു സിനിമയില്‍ തരംഗമായ അല്ലു അര്‍ജുന്‌ തമിഴകത്തും കേരളത്തിലും നിറയെ ആരാധകരുണ്ട്‌. അല്ലു അര്‍ജുനും, ഹീറോയുടെ 125 സിസി ഗ്ലാമര്‍ മോട്ടോര്‍ സൈക്കിളും കഥാപാത്രങ്ങളാകുന്ന പരസ്യ കാംപെയ്‌ന്‍ തായ്‌ലെന്റിലെ മനോഹര ലൊക്കേഷനുകളി ല്‍ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പരസ്യ ഏജന്‍സിയായ ജെഡബ്ലിയുടി ആണ്‌ ഹീ റോ-അല്ലു അര്‍ജുന്‍ പരസ്യങ്ങള്‍ അണിയിച്ചൊരുക്കുന്നത്‌.

റേസ്‌ഗുറാം, ജൂലൈ, ആര്യ1, ആര്യ2, പരുഗു, ദേശമുദുരു തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളിലൂ ടെ തെലുഗു സിനിമ കീഴടക്കിയ അല്ലു അര്‍ജുന്‍, ടൈഗര്‍ വുഡ്‌സ്‌, ഇന്ത്യന്‍ ഹോക്കി ക്യാപ്‌റ്റന്‍ സര്‍ദാര്‍ സിംഗ്‌, ബോളിവുഡിലെ താരം ആലിയ ഭട്ട്‌ എന്നിവര്‍ക്കു പിന്നാലെ ഹീറോയുടെ പുതിയ മുഖമാകുന്നത്‌ ബ്രാന്റിന്‌ ദക്ഷിണേന്ത്യന്‍ വിപണിയില്‍ മുതല്‍ക്കൂ ട്ടാകുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു.