Breaking News

Trending right now:
Description
 
Mar 03, 2015

മാറിടത്തിന്‌ സൗന്ദര്യം കൂട്ടാനും മേക്കപ്പ്‌മാന്‍

image മുഖത്തോളംതന്നെ പ്രധാനമാണ്‌ ശരീര സൗന്ദര്യമെന്ന്‌ മറ്റാരേക്കാളും നന്നായി അറിയാവുന്ന ആളാണ്‌ ഹോളിവുഡിലെ ഹോട്ട്‌ സുന്ദരി കിം കര്‍ദാഷിയാന്‍. മോഡലിങ്ങിലും ടെലിവിഷന്‍ റിയാലിറ്റിഷോയിലും ചൂടന്‍ മാഗസിന്‍ കവറുകളിലും നിരന്തരം പ്രത്യക്ഷപ്പെടുകയും തുടര്‍ച്ചയായി വിവാദം സൃഷ്ടിച്ച്‌ യുവാക്കളെ കൈയിലെടുക്കുകയും ചെയ്യാറുള്ള ഈ സുന്ദരി മാറിടത്തിനും മേക്കപ്പ്‌മാനെ വച്ചിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. ആരും ഇത്തരത്തിലൊരുകാര്യത്തെക്കുറിച്ച്‌ ആലോചിക്കാന്‍പോലും തയാറാകാത്തപ്പോഴാണ്‌ സുന്ദരി ഇതിനായി രണ്ടുംകല്‌പിച്ച്‌ ഇറങ്ങിയത്‌. പൊതുവേദിയില്‍ ആളുകളുടെ ശ്രദ്ധയെപ്പറ്റി ബോധ്യമുള്ള കിം കര്‍ദാഷിയാന്‍ ഭര്‍ത്താവ്‌ കെനിയന്‍ വെസ്‌റ്റിനോട്‌ ഇക്കാര്യം ചര്‍ച്ചചെയ്‌തശേഷമാണ്‌ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇക്കാര്യത്തിനായി ജെസ്സീക്കാ മിര്‍ഡിറ്റ എന്ന മേക്കപ്പ്‌മാനെ നിയമിച്ചത്‌. മിറര്‍ പത്രമാണ്‌ ഇത്‌ വെളിപ്പെടുത്തിയത്‌. മേക്കപ്പ്‌മാന്റെ രഹസ്യ സൂത്രങ്ങളാണ്‌ സുന്ദരിയുടെ മാറിടങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സഹായിക്കുന്നുവെന്നതാണ്‌ വിവരം.