Breaking News

Trending right now:
Description
 
Mar 02, 2015

കിഡ്‌നി രോഗിക്ക് പ്രവാസി മലയാളി ഫെഡറേഷന്‍ ധനസഹായം നല്‍കി

image
റിയാദ്: വളരെക്കാലമായി കിഡ്‌നി സംബന്ധമായ അസുഖംമൂലം ചികിത്സ തേടുന്ന മലപ്പുറം ജില്ലയിലുള്ള പരപ്പനങ്ങാടിയിലെ പരേതനായ പുലാമന്തോള്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ശുഐബിനു റിയാദിലെ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) പ്രവര്‍ത്തകര്‍ ധനസഹായം നല്‍കി. പ്രവര്‍ത്തകരില്‍ നിന്നു പിരിച്ചെടുത്ത തുക റിയാദ് പി.എം.എഫ് ജോയിന്റ് സെക്രട്ടറി റഷീദ് പൂനൂരിനു പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പന്‍ കൈമാറി. 

യോഗത്തില്‍ പി.എം.എഫ് ജീവകാരുണ്യ കണ്‍വീനര്‍ ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി സലിം വട്ടപ്പാറ, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍, ഹരികൃഷ്ണന്‍, സദകത്ത് കൈഫി, റസാക്ക് മഞ്ചേരി, ഫൈസല്‍ കൊണ്ടോട്ടി, തോമസ് വഴിക്കടവ്, സാബു ഫിലിപ്പ്, റിയാദിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഷകീബ് കോളക്കാടന്‍, പി.എം.എഫ് സൗദി കോ-ഓര്‍ഡിനേറ്റര്‍ ജെ.കെ കോഴിക്കോട്, സാമൂഹിക പ്രവര്‍ത്തകനും പി.എം.എഫ് ജി.സി.സി മേഖല കോ-ഓര്‍ഡിനേറ്ററുമായ ലത്തീഫ് തെച്ചി, ജബ്ബാര്‍ മഹാത്മ ഇന്റെര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അന്‍വര്‍ സാദത്ത് നന്ദി പ്രകാശിപ്പിച്ചു.