Breaking News

Trending right now:
Description
 
Mar 02, 2015

മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ എം. ജോര്‍ജിന്‌ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസ്റ്റിങ്‌ഗ്വിഷ്‌ഡ്‌ അലുമ്‌നസ്‌ 2015 അവാര്‍ഡ്‌

image മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഡയറക്‌ടറും, മുത്തൂറ്റ്‌ ലീഷര്‍ & ഹോസ്‌പിറ്റാലിറ്റി സര്‍വീസസ്‌ മേധാവിയുമായ ജോര്‍ജ്‌ എം. ജോര്‍ജിന്‌ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ വെല്‍കം ഗ്രൂപ്പ്‌ ഗ്രാജ്വേറ്റ്‌ സ്‌കൂള്‍ ഓഫ്‌ ഹോട്ടല്‍ അഡ്‌മിനിസ്‌ട്രേഷന്‍ നല്‍കുന്ന ഡിസ്റ്റിങ്‌ഗ്വിഷ്‌ഡ്‌ അലുമ്‌നസ്‌ അവാര്‍ഡ്‌ 2015. മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ഹോട്ടല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജോര്‍ജ്‌ എം. ജോര്‍ജ്‌ തൊഴില്‍പരവും വ്യക്തിപരവുമായ മേഖലകളില്‍ കാഴ്‌ചവച്ച കഠിനാധ്വാനവും, സമര്‍പ്പണബോധവും, സൃഷ്‌ടിപരതയും, ഉന്നതനിലവാരവുമാണ്‌ അദ്ദേഹത്തെ ഈ ബഹുമതിക്കര്‍ഹനാക്കിയത്‌.

മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ 29-മത്‌ വാര്‍ഷിക ദിനാചരണ ചടങ്ങില്‍ വൈസ്‌ ചാന്‍സലര്‍ ഡോ. രാംനാരായണ്‍ ജോര്‍ജ്‌ എം. ജോര്‍ജിന്‌ അവാര്‍ഡ്‌ സമ്മാനിച്ചു. ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാനും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ശില്‍പിയുമായ ഡോ. കസ്‌തൂരി രംഗന്‍, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി പിവിസി ഡോ. എച്ച്‌. വിനോദ്‌ ഭട്ട്‌, രജിസ്‌ട്രാര്‍ ഡോ. ജി.കെ.പ്രഭു, ഐടിസി ലേണിംഗ്‌ സര്‍വീസസ്‌ ജനറല്‍ മാനേജര്‍ ആനന്ദ്‌ റാവു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.