Breaking News

Trending right now:
Description
 
Mar 02, 2015

തമ്മനയും സദാചാര പോലീസായി, ഷൂട്ടിംഗ്‌ നിര്‍ത്തിവച്ചു

image
സിനിമയില്‍ ആക്ഷന്‍ പറയുമ്പോള്‍പലതും ചെയ്യും, എന്നു വെച്ചു കട്ട്‌ പറഞ്ഞാല്‍ പിന്നെ തമ്മന്ന നല്ലകുട്ടിയാണ്‌. ആ തമ്മന്നയുടെ മുന്നില്‍ വച്ചാണ്‌ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളായ ആണ്‍- പെണ്‍ സുഹൃത്തുക്കളുടെ വിളയാട്ടം. സഹികെട്ട തമ്മന്ന സദാചാര പോലീസായി.

താരത്തിന്റെ പുതിയ തെലുങ്ക്‌ ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിനിടയിലാണ്‌ സംഭവം. നൃത്തരംഗത്തില്‍ തമ്മന്നയ്‌ക്കൊപ്പം അഭിനയിക്കാന്‍ എത്തിയ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളോടാണ്‌ തമ്മന്ന തട്ടിക്കയറി. നാലു ചുവരുകള്‍ക്കുള്ളില്‍ കാണിക്കേണ്ടത്‌ പരസ്യമായി കാണിക്കരുതെന്നായിരുന്നു താരം. 

അതോടെ തമ്മന്നയ്‌ക്കെതിരെ പരാതിയുമായി ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളായ പെണ്‍കുട്ടികള്‍ സംവിധായകനെ സമീപിച്ചു. ഷൂട്ടീംഗും കുറച്ചു സമയത്തേയ്‌ക്ക്‌ നിറുത്തി വച്ചു. പിന്നീട്‌ സംവിധായകനും നിര്‍മ്മാതാക്കളും താരത്തെ അനുനയിപ്പിച്ച ശേഷം ഷൂട്ടിം പുനരാരംഭിക്കുകയായിരുന്നു.