Breaking News

Trending right now:
Description
 
Dec 06, 2012

രാജഗര്‍ഭം വാര്‍ത്തയാക്കുവാന്‍ മാധ്യമങ്ങള്‍ നടത്തുന്ന പെടാപാട്‌

image അങ്ങനെ നമ്മുടെ രാജകുമാരി കെയ്‌റ്റ്‌ ഗര്‍ഭിണിയായി. സത്യത്തില്‍ കെയ്‌റ്റിന്റെ ഗര്‍ഭാലസ്യത്തില്‍ വില്യമിനെക്കാള്‍ താല്‌പര്യം നാട്ടിലെ പത്രക്കാര്‍ക്കാണ്‌.    കെയ്‌റ്റിന്‌ നാലുദിവസം മുമ്പ്‌ അതിശക്തമായ ഓക്കാനവും തലക്കറവും ഉണ്ടായി. ലണ്ടനിലെ കിംങ്‌ എഡ്വേര്‍ഡ്‌ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ച കെയ്‌റ്റിന്റെ വാര്‍ത്തകളും ചിത്രങ്ങളും നെറ്റില്‍ വാര്‍ത്തയായി പ്രചരിച്ചു തുടങ്ങി. കെയ്‌റ്റിനെ കാണാന്‍ ഹോസ്‌പിറ്റലില്‍ എത്തുന്ന വില്യമിന്റെ വരുമ്പോഴും പോകുമ്പോഴുമുള്ള ചിത്രങ്ങള്‍ക്കായി പത്രക്കാര്‍ ഹോസ്‌പിറ്റലില്‍ വലയം തീര്‍ത്തിരിക്കുയാണ്‌. 


അപ്പോഴാണ്‌ ആസ്‌ട്രേലിയന്‍ റേഡിയോയിലെ ജോക്കികള്‍ ഒരു ബുദ്ധി തോന്നിയത്‌. എലിസബത്ത്‌ രാഞ്‌ജിയും ചാള്‍സ്‌ രാജകുമാരനും എന്ന വ്യാജേനെയാണ്‌ കക്ഷികള്‍ രാജകുമാരിയുടെ ഗര്‍ഭാലസ്യത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ഫോണ്‍ ചെയ്‌തത്‌.  ഫോണ്‍ എടുത്ത നഴ്‌സ്‌ ഭയന്നു പോയി   പിന്നെ തത്ത പറയുന്നപോലെ കാര്യങ്ങള്‍ പറഞ്ഞു.   ശര്‍ദ്ദി  മൂലം  ഡീഹൈഡ്രേഷന്‍ ഉണ്ടായതായും ഇപ്പോള്‍ പ്രശ്‌നമില്ല, രാജകുമാരി സുഖമായി ഉറങ്ങുന്നുവെന്നും   വാര്‍ത്ത നല്‌കി.   വാര്‍ത്തകള്‍ നിമിഷങ്ങള്‍ക്കകം റേഡിയോ സംപ്രേക്ഷണം ചെയ്‌തു. പിന്നെയാണ്‌ ഹോസ്‌പിറ്റല്‍   തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്‌.   റേഡിയോ അധികൃതര്‍ മാപ്പ്‌ പറഞ്ഞ്‌ തടിയൂരിയെങ്കിലും വാര്‍ത്ത അവര്‍ക്ക്‌ വന്‍ഹിറ്റു തന്നെ കൊടുത്തുവത്രേ. 
keywords: Malayalam, malayalam, kerala, news, Kerala News, Kerala, Keralanews, nurse, Nurses, Nurse's Strike, Nursing Corner, Wedding Planner, Wedding, Cookery, Business, Business news, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics, Kerala Politics, Cinema, cinema, film,