Breaking News

Trending right now:
Description
 
Sep 20, 2012

ഹൊ, ഈ തിങ്കളാഴ്‌ച എന്തൊരു ക്ഷീണം

image ഒരാഴ്‌ചത്തെ കഠിന ജോലിയുടെ ക്ഷീണം തീര്‍ക്കാന്‍ ഞായറാഴ്‌ച പുതപ്പിനടിയില്‍ ചുരുണ്ടു കൂടുന്നത്‌ വല്ലാത്തൊരു സുഖം തന്നെയാണ്‌. പഠിച്ചു തളരുന്ന പാവം കുട്ടികള്‍ക്കും ഇത്തരം ചില വിട്ടുവീഴ്‌ച്ചകള്‍ മാതാപിതാക്കള്‍ ചെയ്‌തു നല്‌കാറുണ്ട്‌. എന്നാല്‍ ഈ അവധി ഉറക്കങ്ങള്‍ നമ്മുടെ ശരീരത്തെ വിപരീതമായി ബാധിക്കുന്നതു കൊണ്ടത്രേ തിങ്കളാഴ്‌ച രാവിലെ ഉണരുവാന്‍ പലര്‍ക്കും മടി വരുന്നത്‌. സ്‌കൂളിലും ഓഫിസിലും പോവാന്‍ മടിച്ചിട്ടാണ്‌ ഈ ഉറക്കമെന്നും അല്ല ജോലിഭാരം കൊണ്ടാണന്നും രണ്ടു വാദം പലരും ഉന്നയിക്കാറുണ്ട്‌ എന്നാല്‍ കാര്യം ഇതൊന്നുമല്ല, നമ്മുടെ ശരീരം ചില ചിട്ടവട്ടങ്ങള്‍ ഉണ്ടാക്കി വയ്‌ക്കാറുണ്ടത്രേ. ഞായറാഴ്‌ച നാം ഈ പ്രൊഗ്രാമില്‍ മാറ്റം വരുത്തുമ്പോള്‍ പാവം ശരീരം ആകെ വലയും. ഞായറാഴ്‌ച പോലെ തിങ്കളാഴ്‌ചയും ഉറങ്ങാമെന്ന്‌ വിചാരിച്ച്‌ ഇത്തിരി ക്ഷീണമൊക്കെ കാണിക്കും. കൂടുതല്‍ സമയം കിടക്കയില്‍ ചിലവഴിച്ചാല്‍ നമ്മുടെ സിര്‍ക്കാഡിയന്‍ സര്‍ക്കിളിന്റെ പ്രവര്‍ത്തനം താറുമാറാകുകയും നമ്മുടെ സാധാരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമത്രേ.ശരീരത്തിലെ ക്ലോക്കിനെ സെറ്റ്‌ ചെയ്‌തുവച്ചിരിക്കുന്നത്‌ 24 മണിക്കൂര്‍ നേരത്തേയ്‌ക്കാണ്‌. ടെക്‌സാ സൗത്തേണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്ലീപ്പ്‌ മെഡിസിന്‍ സ്‌പെഷിലിസ്റ്റ്‌ ഡോ.ഗ്രീഗോറി കാര്‍ട്ടറാണ്‌ ഈ ഉറക്ക രഹസ്യം കണ്ടുപിടിച്ചത്‌.അതുകൊണ്ട്‌ ഞായറാഴ്‌ച മടിപിടിച്ചുറങ്ങുന്നതാണ്‌ തിങ്കാളാഴ്‌ചത്തെ ക്ഷീണത്തിന്‌ കാരണം