Breaking News

Trending right now:
Description
 
Feb 27, 2015

കൊച്ചിയിലെ നാലാമത്‌ കാനന്‍ ഇമേജ്‌ സ്‌ക്വയര്‍ ഉദ്‌ഘാടനം ചെയ്‌തു

കേരളത്തിലെ ഒന്‍പതാമത്‌ കാനന്‍ സ്റ്റോറാണിത്‌
image കൊച്ചി: ഡിജിറ്റല്‍ ഇമേജിംഗ്‌ രംഗത്ത്‌ ഇന്ത്യയിലെ പ്രമുഖരായ കാനന്‍, കൊച്ചിയില്‍ നാലാമത്‌ കാനന്‍ ഇമേജ്‌ സ്‌ക്വയര്‍ (സിഐഎസ്‌) തുറന്നു. കൊച്ചി പരമാര റോഡിലെ നോര്‍ത്ത്‌ അവന്യൂവിലെ പുതിയ കാനന്‍ ഇമേജ്‌ സ്‌ക്വയര്‍, കാനന്‍ ഇന്ത്യ ഇമേജ്‌ കമ്യൂണിക്കേഷന്‍ പ്രോഡക്ട്‌സ്‌ ഗ്രൂപ്പ്‌ സീനിയര്‍ ഡയറക്ടര്‍ ആന്‍ഡ്രൂ കോ ഉദ്‌ഘാടനം ചെയ്‌തു. (നമ്പര്‍ 41-2795 ബി, നോര്‍ത്ത്‌ അവന്യൂ, പരമാരാ റോഡ്‌, കൊച്ചി - 182) ഇതോടെ കേരളത്തില്‍ ഫോട്ടോഗ്രഫി, ഹോം പ്രിന്റിംഗ്‌ സൗകര്യങ്ങള്‍ നല്‌കുന്ന ഒന്‍പത്‌ സിഐഎസ്‌ സ്റ്റോറുകളുണ്ട്‌.
കാനന്റെ എക്‌സ്‌ക്ല്യൂസീവ്‌ സ്‌റ്റോറാണ്‌ സിഐഎസ്‌. ഏറ്റവും പുതിയതും മുന്തിയതുമായ കാമറകളും എന്‍ട്രി ലെവല്‍ ഡിഎസ്‌എല്‍ആര്‍ കാമറകളും പവര്‍ഷോട്ട്‌, ഇക്‌സസ്‌ സീരിസിലുള്ള പുതിയ കോംപാക്ട്‌ കാമറകളും ഇവിടെ ലഭ്യമാണ്‌. കൂടാതെ ഫോട്ടോഗ്രഫി അക്‌സസറികളായ ട്രിപ്പോഡ്‌, ചാര്‍ജറുകള്‍ എന്നിവയും ലഭിക്കും. സ്‌മാര്‍ട്ട്‌ ഫോണ്‍, ടാബ്‌ലറ്റ്‌, പെന്‍ഡ്രൈവ്‌, മെമ്മറി കാര്‍ഡ്‌, സിഡി എന്നിവയില്‍നിന്നും പ്രിന്റ്‌ എടുക്കാന്‍ ഇവിടെ സൗകര്യമുണ്ട്‌. പരിശീലനം നേടിയ ജീവനക്കാര്‍ ഉപയോക്താക്കളുടെ ആവശ്യത്തിന്‌ അനുസരിച്ച്‌ ഉത്‌പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിന്‌ സഹായിക്കും. കൂടാതെ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തി കാനന്‍ ഉത്‌പന്നങ്ങള്‍ വാങ്ങാനാകും. ഡിഎസ്‌എല്‍ആര്‍ കാമറ ഉപയോക്താക്കള്‍ക്ക്‌ സൗജന്യ പരിശീലന വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കാനും അവസരമുണ്ട്‌. 
കേരളം കാനന്‌ പ്രധാനപ്പെട്ട വിപണിയാണെന്നും കൂടുതല്‍ ഉപയോക്താക്കളിലേയ്‌ക്ക്‌ എത്തിച്ചേരുന്നതില്‍ സന്തോഷമുണ്ടെന്നും കാനന്‍ ഇന്ത്യ ഇമേജ്‌ കമ്യൂണിക്കേഷന്‍ പ്രോഡക്ടസ്‌ സീനിയര്‍ ഡയറക്ടര്‍ ആന്‍ഡ്രൂ കോ പറഞ്ഞു. കേരളത്തില്‍ മികച്ച വളര്‍ച്ചയാണ്‌ കാനന്‍ നേടുന്നതെന്നും ഉടന്‍തന്നെ രണ്ടു മൂന്നു സ്‌റ്റോറുകള്‍ കൂടി ആരംഭിക്കാന്‍ പരിപാടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ ആകെ വരുമാനത്തില്‍ 26 ശതമാനവും കേരളത്തില്‍നിന്നാണ്‌. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ മികച്ച സാധ്യതയാണുള്ളതെന്നും എക്‌സ്‌ക്ലൂസീവ്‌ സിഐഎസ്‌ സ്റ്റോറുകള്‍ വഴി ഇമേജിംഗ്‌, പ്രിന്റിംഗ്‌ രംഗത്ത്‌ സംപൂര്‍ണ സൗകര്യങ്ങള്‍ ലഭ്യമാക്കാനാണ്‌ കാനന്‍ ശ്രമിക്കുന്നതെന്നും കോ പറഞ്ഞു. 
2015-ല്‍ ഇരുന്നൂറില്‍പരം സിഐഎസ്‌ സ്റ്റോറുകള്‍ ആരംഭിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. നിലവിലുള്ളതും പുതിയതുമായ ഉപയോക്താക്കള്‍ക്ക്‌ മികച്ച സേവനം ലഭ്യമാക്കാന്‍ ഇതുവഴി കഴിയും. നിലവില്‍ ഇന്ത്യയിലെ 65 നഗരങ്ങളിലായി 130 കാനന്‍ ഇമേജ്‌ സ്‌ക്വയറുകളാണുള്ളത്‌. 
ഇമേജിംഗ്‌ രംഗത്തെ മേല്‍ക്കൈ നിലനിര്‍ത്തുന്നതിനായി കാനന്‍ പവര്‍ഷോട്ട്‌, ഇക്‌സസ്‌ സീരിസില്‍ നാല്‌ പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചിരുന്നു. ഡിജിറ്റല്‍, ഡിഎസ്‌എല്‍ആര്‍ കാമറ നിരകളില്‍ കൂടുതല്‍ മോഡലുകള്‍ 2015-ല്‍ പുറത്തിറക്കാന്‍ കാനന്‌ പരിപാടിയുണ്ട്‌.