Breaking News

Trending right now:
Description
 
Dec 06, 2012

തരംഗമായി ഐഡിയ ഹണി ബണ്ണി ഗാനം

image യു ആര്‍ മൈ പംപ്‌കിന്‍ പംപ്‌കിന്‍..... ഹെലോ ഹണി ബണ്ണി...... ഐഡിയ സെലുലാറിന്റെ പുതിയ പരസ്യ ചിത്ര പരമ്പരയ്‌ക്കു വേണ്ടി ബോളിവുഡ്‌ സംഗീത സംവിധായകന്‍ അമിത്‌ ത്രിവേദി ഒരുക്കിയ ഹണി ബണ്ണി ജിംഗിള്‍ ക്ഷണ നേരം കൊണ്ടു പുതിയ തരംഗമായി മാറുന്നു.



കാശ്‌മീര്‍ മുതല്‍ കന്യാകുമാരിവരെയും ഗുജറാത്ത്‌ മുതല്‍ ഗുവാഹതി വരെയും വിശാലമായ ഐഡിയ സെലുലാറിന്റെ നെറ്റ്‌വര്‍ക്ക്‌ വൈപുല്യത്തിന്‌ ഊന്നല്‍ കൊടുക്കുന്ന പരസ്യം തയ്യാറാക്കിയിരിക്കുന്നത്‌ പ്രശസ്‌ത പരസ്യ ഏജന്‍സിയായ ലോവെ ആണ്‌. അനുരാഗ്‌ കാശ്യപിന്റെ ദേവ്‌ഡി, ശ്രീദേവിയുടെ മടങ്ങിവരവിന്‌ വഴിയൊരുക്കിയ ഇംഗ്ലീഷ്‌ വിംഗ്ലീഷ്‌ എന്നീ ചലച്ചിത്രങ്ങള്‍ക്ക്‌ സംഗീതം പകര്‍ന്നത്‌ അമിത്‌ ത്രിവേദിയായിരുന്നു.