Breaking News

Trending right now:
Description
 
Dec 06, 2012

വിന്‍ഡോസ്‌ 8 സ്‌മാര്‍ട്ട്‌ ഡിവൈസുകളുമായി സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌

image വിന്‍ഡോസ്‌ 8 അധിഷ്‌ഠിത സ്‌മാര്‍ട്ട്‌ ഡിവൈസുകളുടെ പുതിയ നിര സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ വിപണിയിലെത്തിച്ചു. എടിഐവി സ്‌മാര്‍ട്ട്‌ പിസി, എടിഐവി സ്‌മാര്‍ട്ട്‌ പിസി പ്രോ, സീരീസ്‌ 5 അള്‍ട്രാടച്ച്‌ നോട്ട്‌ ബുക്ക്‌ എന്നീ പുതിയ ഉല്‍പന്നങ്ങളാണ്‌ ഈ ശ്രേണിയിലുള്ളത്‌.








നോട്ട്‌ ബുക്കിന്റെയും ടാബ്‌ലെറ്റ്‌ കംപ്യൂട്ടറിന്റെയും പ്രയോജനം ഒരുമിച്ചു നല്‍കുന്നു എടിഐവി സ്‌മാര്‍ട്ട്‌ പിസി. കേവലം ഒറ്റ ബട്ടണ്‍ ഉപയോഗിച്ച്‌ കൊണ്ട്‌ നോട്ട്‌ബുക്കിനെ ടാബ്‌ലെറ്റായി മാറ്റുകയും ചെയ്യാം. വിന്‍ഡോസ്‌ 8 അധിഷ്‌ഠിത 10 പോയിന്റ്‌ ടച്ച്‌ സ്‌ക്രീനാണ്‌ ഈ ഡിവൈസിനുള്ളത്‌.

11.6 ഇഞ്ച്‌ ഡിസ്‌പ്ലേയുള്ള ഈ കംപ്യൂട്ടര്‍ വിന്‍ഡോസ്‌ 7 ലും പ്രവര്‍ത്തിക്കുന്നതാണ്‌. 


ഈ നിരയിലെ സ്‌മാര്‍ട്ട്‌ പിസിക്ക്‌ 9.9 മില്ലിമീറ്ററും സ്‌മാര്‍ട്ട്‌ പിസി പ്രോയ്‌ക്ക്‌ 11.9 മില്ലിമീറ്ററും മാത്രമേ കനമുള്ളു. ഇന്റല്‍ കോര്‍ ഐ 5 പ്രോസസറാണ്‌ സ്‌മാര്‍ട്ട്‌ പിസി പ്രോയില്‍ ഉപയോഗിക്കുന്നത്‌. സ്‌മാര്‍ട്ട്‌ പിസി കള്‍ ഇന്റല്‍ ആറ്റം പ്രോസസറും. വില സ്‌മാര്‍ട്ട്‌ പിസി പ്രോ - 75490, സ്‌മാര്‍ട്ട്‌ പിസി - 53990.


സാംസങിന്റെ വിന്‍ഡോസ്‌ 8 ടച്ച്‌സ്‌ക്രീന്‍ നോട്ട്‌ ബുക്കാണ്‌ സീരീസ്‌ 5 അള്‍ട്രാടച്ച്‌. ടച്ച്‌സ്‌ക്രീന്‍ സാങ്കേതികത ഉപയോഗിക്കുന്ന ആദ്യ അള്‍ട്രാബുക്കാണിത്‌. 13.3 ഇഞ്ച്‌ സ്‌ക്രീന്‍, 12 ജിബി മെമ്മറി, 500 ജിബി സ്റ്റോറേജ്‌, 24 ജിബി എക്‌സ്‌പ്രസ്‌ കാഷ്‌, മൂന്നാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രോസസര്‍ തുടങ്ങിയവയാണ്‌ ഈ മോഡലിന്റെ മറ്റ്‌ സവിശേഷതകള്‍. 1.64 കിലോ മാത്രമാണ്‌ സീരീസ്‌ 5 അള്‍ട്രാടച്ചിന്റെ ഭാരം. വില-64990 രൂപ.