Breaking News

Trending right now:
Description
 
Feb 26, 2015

കൗമാരക്കാര്‍ക്കിടയില്‍ എയ്‌ഡ്‌സ്‌ രോഗികളുടെ എണ്ണം കൂടുന്നു

image കേരളത്തില്‍ ലൈംഗിക അരാജകത്വവും ലഹരിമരുന്നുകളുടെ ഉപയോഗവും യുവാക്കളില്‍ വര്‍ധിച്ചതോടെ കൗമാരക്കാരയ എയ്‌ഡ്‌സ്‌ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം. 2011-14 വരെയുള്ള പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായിട്ടുള്ളത്‌. സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു ലഭിക്കുന്ന എച്ച്‌ഐവി ബാധിതരുടെ പട്ടിക പഠനത്തിന്‌ വിനിയോഗിക്കുകയായിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല. 14 വയസില്‍ താഴെയുള്ള എച്ച്‌ഐവി ബാധിതരില്‍ ഏറെയും പെണ്‍കുട്ടികളാണ്‌. ഇതില്‍ ഭൂരിഭാഗവും അമ്മയിലൂടെ രക്തത്തിലേക്കു വൈറസ്‌ പകര്‍ന്നു കിട്ടിയതാണ്‌. വിവാഹിതരും അതേ സമയം സ്വവര്‍ഗരതിക്കാരുമായ എച്ച്‌ഐവി ബാധിതരുടെ എണ്ണവും കൂടുകയാണ്‌. 50 വയസിനു മേലെയുള്ള എച്ച്‌ഐവി ബാധിതര്‍ കൂടുതലും പുരുഷന്മാരാണെന്നു കണ്ടെത്തി. എച്ച്‌ഐവി വ്യാപനം തടയുന്നതിനും ബാധിതര്‍ക്കും ബോധവല്‍ക്കരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കൗണ്‍സിലിങ്‌ ഓഫ്‌ പീപ്പിള്‍ ലിവിങ്‌ വിത്ത്‌ എച്ച്‌ഐവി എയ്‌ഡ്‌സ്‌ ഇന്‍ കേരള ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഏഴായിരത്തോളം പേര്‍ ഇതില്‍ അംഗങ്ങളാണ്‌.