Breaking News

Trending right now:
Description
 
Feb 26, 2015

എച്ച്‌-1 ബി വീസയുണ്ടോ? പങ്കാളിക്കും ഇനി യുഎസില്‍ ജോലി ചെയ്യാം

image യുഎസില്‍ എച്ച്‌-1 ബി വീസയില്‍ താമസിക്കുന്നവരുടെ ഭാര്യമാര്‍ക്കോ ഭര്‍ത്താക്കന്മാര്‍ക്കോ ജോലി ചെയ്യാന്‍ ഇനി തടസമുണ്ടാകില്ല. ഒബാമ ഭരണകൂടം ഇക്കാര്യത്തില്‍ പച്ചക്കൊടികാട്ടി. മേയ്‌ 26 മുതല്‍ പ്രബാല്യത്തില്‍വരും. ആയിരക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക്‌ ഇതു ഉപകാരമാകും. നിലവിലുള്ള നിയമപ്രകാരം എച്ച്‌-1 ബി വീസ ഉടമകളുടെ പങ്കാളികള്‍ക്ക്‌ യുഎസില്‍ ജോലി ചെയ്യുന്നതിന്‌ അനുമതി ലഭിച്ചിരുന്നില്ല. ഇത്തരം വീസയുള്ള ഭര്‍ത്താവിനൊപ്പം താമസിക്കാനെത്തുന്ന ഭാര്യയ്‌ക്കു ഉന്നത വിദ്യാഭ്യാസം ഉണ്ടായാല്‍പോലും ഇവിടെ ജോലി ചെയ്യുന്നതിനു നിയമം അനുവദിക്കാതിരുന്നത്‌ പല കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനാണ്‌ പുതിയ സംവിധാനം മാറ്റം വരുത്തിയിരിക്കുന്നത്‌. പുതിയ നിയമപ്രകാരം ഈവര്‍ഷം 1.79 പേര്‍ക്കു ജോലിക്ക്‌ അപേക്ഷിക്കാനാവുമെന്ന്‌ അധികൃതര്‍ കരുതുന്നു. എച്ച്‌-1 ബി വീസയുള്ളവരുടെ പങ്കാളികളില്‍നിന്നു ജോലിവീസയ്‌ക്കായി യുഎസ്‌ സിറ്റിസണ്‍ ഷിപ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസസ്‌ മേയ്‌ 26 മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും.