Breaking News

Trending right now:
Description
 
Feb 25, 2015

ഷട്ടറിന്റെ തമിഴ്‌ പതിപ്പില്‍ അനുമോള്‍ ലൈംഗികതൊഴിലാളിയുടെ വേഷം ചെയ്യും

image മലയാളത്തില്‍ ഏറെ പ്രശംസനേടിയ ഷട്ടറിന്റെ തമിഴ്‌ പതിപ്പില്‍ യുവനടി അനുമോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മലയാളത്തില്‍ സജിത മഠത്തില്‍ അവിസ്‌മരണീയമാക്കിയ തങ്കം എന്ന ലൈംഗിക തൊഴിലാളികളുടെ വേഷമാണ്‌ അനുമോള്‍ ചെയ്യുന്നത്‌. നവാഗതനായ ആന്റണിയാണ്‌ ഷട്ടറിന്റെ പുതിയ പതിപ്പ്‌ ഒരുക്കുന്നത്‌. മലയാളത്തില്‍ ലാല്‍ അവതരിപ്പിച്ച റഷീദ്‌ എന്ന കഥാപാത്രത്തെ തമിഴില്‍ സത്യരാജ്‌ അവതരിപ്പിക്കും. ചിത്രത്തിന്‌ പേര്‌ ഇനിയും ഇട്ടിട്ടില്ല. സംവിധായകനും തെന്നിന്ത്യയിലെ മലയാളി സുന്ദരിയുമായ അമല പോളിന്റെ ഭര്‍ത്താവ്‌ എ.എല്‍.വിജയ്‌ ആണ്‌ ഷട്ടര്‍ തമിഴ്‌ പതിപ്പ്‌ നിര്‍മിക്കുന്നത്‌. സമീപകാലത്ത്‌ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ച തിരക്കഥയാണ്‌ ഷട്ടറിന്റേതെന്ന്‌ വിജയ്‌ പറഞ്ഞു. മലയാളത്തില്‍ ഷട്ടറിന്റെ പ്രകടനത്തിലൂടെ സജിത മഠത്തില്‍ സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. ജോയി മാത്യുവായിരുന്നു സംവിധായകന്‍. 2012-ല്‍ പുറത്തിറങ്ങിയ ഷട്ടറിന്റെ മറാത്തി പതിപ്പിന്റെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായി. ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തും. വി.കെ.പ്രകാശാണ്‌ ഷട്ടര്‍ മറാത്തി പതിപ്പിന്റെ സംവിധായകന്‍.