Breaking News

Trending right now:
Description
 
Dec 06, 2012

വിമാനടിക്കറ്റ്‌ വാങ്ങി; നവ്യയ്‌ക്ക്‌ കാര്‍ സമ്മാനം

image കൊച്ചിയിലെ യുഎഇ എക്‌സ്‌ചേഞ്ച്‌ ഇടപാടുകാര്‍ക്കായി നടത്തിയ വിന്‍ വിന്‍ വിന്‍ ഭാഗ്യനറുക്കെടുപ്പില്‍ നടി നവ്യാ നായര്‍ക്ക്‌ ടൊയോട്ട കാര്‍ സമ്മാനമായി ലഭിച്ചു. യുഎഇ എക്‌സ്‌ചേഞ്ചിന്റെ എറണാകുളം എംജി റോഡ്‌ ബ്രാഞ്ചില്‍നിന്നു വാങ്ങിയ കൊച്ചി-മുംബൈ വിമാനടിക്കറ്റാണ്‌ നവ്യയ്‌ക്ക്‌ ഭാഗ്യം നേടിക്കൊടുത്തത്‌. ഒക്ടോബര്‍മാസത്തെ നറുക്കെടുപ്പായിരുന്നു. സീന്‍ ഒന്ന്‌ നമ്മുടെ വീട്‌ എന്ന സിനിമയ്‌ക്കായി ധന്യ എന്ന തന്റെ യഥാര്‍ഥ പേരിലെടുത്ത ടിക്കറ്റാണിതെന്നു നവ്യ പറഞ്ഞു. 

ജീവിതത്തില്‍ ആദ്യമായാണ്‌ നറുക്കെടുപ്പിലൂടെ ഒരു സമ്മാനം നവ്യയ്‌ക്കു ലഭിക്കുന്നത്‌. എറണാകുളം പ്രസ്‌ക്ലബില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ യുഎഇ എക്‌സ്‌ചേഞ്ച്‌ കണ്‍ട്രി ഹെഡ്‌ വി.ജോര്‍ജ്‌ ആന്റണി, നവ്യയ്‌ക്ക്‌ ടൊയോട്ട കാറിന്റെ താക്കോല്‍ കൈമാറി.
keywords: Malayalam, malayalam, kerala, news, Kerala News, Kerala, Keralanews, nurse, Nurses, Nurse's Strike, Nursing Corner, Wedding Planner, Wedding, Cookery, Business, Business news, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics, Kerala Politics, Cinema, cinema, film,