Breaking News

Trending right now:
Description
 
Feb 24, 2015

അപ്പവും വീഞ്ഞും ശരീരവും ചോരയും-ചിത്രീകരണം ആരംഭിച്ചു; തെലുങ്ക്‌ നടി രേഷ്‌മ നായിക

image ഡോക്ടര്‍ പേഷ്യന്റ്‌, ഔട്ട്‌ ഓഫ്‌ സിലബസ്‌ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത വിശ്വനാഥിന്റെ അപ്പവും വീഞ്ഞും ശരീരവും ചോരയും എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്ത്‌ ആരംഭിച്ചു. തെലുങ്ക്‌ നടി രേഷ്‌മ റാത്തോറാ നായികയാവും. മലയാള ചലച്ചിത്രരംഗത്തേക്ക്‌ ആദ്യ ചുവടുവയ്‌പാണ്‌ രേഷ്‌മയുടേത്‌. ബംഗളൂരില്‍നിന്നുള്ള ഒരു കോളജ്‌ വിദ്യാര്‍ഥിനിയുടെ വേഷമാകും രേഷ്‌മ അവതരിപ്പിക്കുന്നത്‌. സണ്ണി വെയ്‌ന്‍ സംഗീതജ്ഞനായി വേഷമിടുന്ന ചിത്രത്തില്‍ ഇരുവരുടെയും പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്‌ പ്രമേയം. ഒരിടവേളയ്‌ക്കുശേഷം തെന്നിന്ത്യന്‍നടി രമ്യ കൃഷ്‌ണനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. ഈ റോജുള്ളോ എന്ന തെലുങ്ക്‌ ചിത്രത്തിലാണ്‌ ഇതിനുമുമ്പ്‌ രേഷ്‌മ അഭിനയിച്ചത്‌. തലൈവ എന്ന ചിത്രത്തില്‍ അഭിനയിച്ച രാഗിണി നന്ദ്‌ വാനി ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശാരീരികമായ അസ്വസ്ഥതയെ തുടര്‍ന്ന്‌ നടി ചിത്രത്തില്‍നിന്നു പിന്മാറുകയായിരുന്നു. അപ്പവും വീഞ്ഞും ശരീരവും ചോരയും എന്ന ചിത്രത്തില്‍ പ്രതാപ്‌ പോത്തന്‍, ദേവി അജിത്‌, സുനില്‍ സുഗത, അരുണ്‍, ബാലു തുടങ്ങിയവരാണു മറ്റു അഭിനേതാക്കള്‍. വേണുഗോപാലാണ്‌ ക്യാമ കൈകാര്യം ചെയ്യുന്നത്‌. ഔസേപ്പച്ചന്‍ സംഗീതം നിര്‍വഹിക്കും.