Breaking News

Trending right now:
Description
 
Dec 06, 2012

രക്തപരിശോധനയിലൂടെ പ്രമേഹം മുന്‍കൂട്ടി കണ്ടെത്താമെന്ന്‌ ഗവേഷകര്‍

കടപ്പാട്‌: :ജ്യോതിദേവ്‌ ഡയബറ്റിസ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍, കൊച്ചി
image രക്തത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേകതരം പ്രോട്ടീന്റെ അളവിലെ മാറ്റങ്ങള്‍ വിലയിരുത്തി പ്രമേഹം വരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടെത്താമെന്ന്‌ പുതിയ പഠനം. പ്രമേഹ ചികിത്സയില്‍ ഏറെ പ്രതീക്ഷകളുണര്‍ത്തുന്ന കണ്ടുപിടുത്തമാണിത്‌. നിലവില്‍ പ്രമേഹം മുന്‍കൂട്ടി കണ്ടെത്താന്‍ മാര്‍ഗങ്ങളൊന്നുമില്ല. രോഗം വന്നതിനുശേഷം ചികിത്സിക്കുക എന്നതുമാത്രമാണ്‌ ഏക വഴി. എന്നാല്‍ തുടക്കത്തിലേ രോഗം കണ്ടെത്താതെ വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം രോഗാവസ്ഥ സങ്കീര്‍ണമാകുമ്പോള്‍ ചികിത്സ തേടുന്നത്‌ പലപ്പോഴും പ്രശ്‌നം വഷളാക്കുന്നു. 

സാധാരണഗതിയില്‍ പ്രമേഹത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലാത്തയൊരാള്‍ക്ക്‌ പത്തുവര്‍ഷത്തിനുശേഷം പ്രമേഹം വരാന്‍ സാധ്യതയുണ്ടോയെന്ന്‌ വെറുമൊരു രക്തപരിശോധനയിലൂടെ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുമെന്നതാണ്‌ ഈ ഗവേഷണത്തിന്റെ ഏററവും വലിയ നേട്ടം.


സ്വീഡനിലെ ലൂണ്ട്‌ യൂണിവേഴ്‌സിറ്റി ഡയബിറ്റിസ്‌ സെന്ററിന്റെ പുതിയ കണ്ടെത്തല്‍ അനുസരിച്ച്‌ രക്തത്തിലെ സെക്രീറ്റഡ്‌ ഫ്രിസില്‍ഡ്‌-റിലേറ്റഡ്‌ പ്രോട്ടീന്‍ 4-ന്റെ (എസ്‌എഫ്‌ആര്‍പി4) അളവിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച്‌ പ്രമേഹം വരാന്‍ സാധ്യതയുണ്ടോയെന്ന്‌ കണ്ടെത്താന്‍ കഴിയും. സാധാരണയിലും കവിഞ്ഞ തോതില്‍ എസ്‌എഫ്‌ആര്‍പി4 രക്തത്തില്‍ കണ്ടെത്തിയാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഇവര്‍ക്ക്‌ പ്രമേഹം വരാനുള്ള സാധ്യത സാധാരണ നിരക്കില്‍ പ്രോട്ടീന്‍ സാന്നിധ്യമുള്ളവരേക്കാള്‍ അഞ്ചിരട്ടിയായിരിക്കുമെന്ന്‌ ലൂണ്ട്‌ യൂണിവേഴ്‌സിറ്റിയില്‍ ഇതേക്കുറിച്ച്‌ ഗവേഷണം നടത്തിയ ആന്‍ഡേഴ്‌സ്‌ റോസന്‍ഗ്രെന്‍ പറയുന്നു.

ഉയര്‍ന്ന തോതില്‍ എസ്‌എഫ്‌ആര്‍പി4 കണ്ടെത്തിയവരില്‍ 37 ശതമാനം പേര്‍ക്കും പിന്നീട്‌ പ്രമേഹമുണ്ടായതായി തെളിയിക്കപ്പെട്ടു. എന്നാല്‍ ഈ പ്രോട്ടീന്റെ അളവ്‌ കുറവായിരുന്നവരില്‍ ഒന്‍പതു ശതമാനം പേര്‍ക്കു മാത്രമാണ്‌ പ്രമേഹമുണ്ടായത്‌. ഇത്തരമൊരു പ്രോട്ടീന്‌ പ്രമേഹവുമായി ബന്ധമുണ്ടെന്ന്‌ ഇതാദ്യമായാണ്‌ കണ്ടെത്തുന്നത്‌. ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്ന ബീറ്റ കോശങ്ങളിലെ എസ്‌എഫ്‌ആര്‍പി4 പ്രോട്ടീന്റെ അളവ്‌ വിലയിരുത്തിയാണ്‌ ഗവേഷകര്‍ ഇക്കാര്യം ഉറപ്പിച്ചത്‌. ഈ പ്രോട്ടീന്‍ അധിക അളവില്‍ ഉണ്ടെങ്കില്‍ ബീറ്റ കോശങ്ങള്‍ക്ക്‌ വീക്കം വരാമെന്നും ഇത്‌ ഇന്‍സുലിന്‍ ഉത്‌പാദനം കുറയ്‌ക്കാമെന്നും റോസന്‍ഗ്രെന്‍ ചൂണ്ടിക്കാട്ടുന്നു.

പൊണ്ണത്തടി, പ്രായം എന്നിവയുമായി ബന്ധമില്ലാതെയാണ്‌ ഈ പ്രോട്ടീന്റെ പ്രവര്‍ത്തനമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. എസ്‌എഫ്‌ആര്‍പി4 പ്രോട്ടീനെ കണ്ടെത്തുകയും അതിന്റെ പ്രവര്‍ത്തന രീതി മനസിലാക്കുകയും ചെയ്‌തതോടെ ശരീരത്തില്‍ ഇവയുടെ ഉത്‌പാദനം കുറയ്‌ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഗവേഷകര്‍ക്കു മനസിലാക്കാന്‍ സാധിക്കും. ഇതുവഴി പ്രമേഹത്തിനുള്ള മുന്‍കൂര്‍ ചികിത്സയ്‌ക്കും വഴിതെളിയും.


keywords: Malayalam, malayalam, kerala, news, Kerala News, Kerala, Keralanews, nurse, Nurses, Nurse's Strike, Nursing Corner, Wedding Planner, Wedding, Cookery, Business, Business news, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics, Kerala Politics, Cinema, cinema, film,