Breaking News

Trending right now:
Description
 
Feb 22, 2015

ഷെല്‍ അഡ്വാന്‍സ്‌ അള്‍ട്രാ: ഏറ്റവും ആധുനിക മോട്ടോര്‍സൈക്കിള്‍ ഓയില്‍ ഇപ്പോള്‍ ഇന്ത്യയില്‍

image കൊച്ചി: ലൂബ്രിക്കന്റുകളുടെ ആഗോള പ്രശസ്‌ത നിര്‍മാതാക്കളായ ഷെല്‍ ലൂബ്രിക്കന്റസ്‌ പ്യൂര്‍ പ്ലസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഏറ്റവും ആധുനിക മോട്ടോര്‍ഓയില്‍ പുതിയ തലമുറ ബൈക്കുകള്‍ക്കായി അവതരിപ്പിക്കുന്നു.

പ്രീമിയം മോട്ടോര്‍ ഓയിലുകള്‍ക്ക്‌ പേരുകേട്ട ഷെല്‍ അഡ്വാന്‍സ്‌ അള്‍ട്രാ പ്യൂര്‍ പ്ലസ്‌ സാങ്കേതിവിദ്യ ഉപയോഗിച്ചാണ്‌ വിപ്ലവകരമായ ഗ്യാസ്‌-ടു-ലിക്വിഡ്‌ (ജിടിഎല്‍) പ്രകിയയിലൂടെ പ്രകൃതിവാതകം യാതൊരു മാലിന്യങ്ങളുമില്ലാതെ തെളിഞ്ഞ ബേയ്‌സ്‌ ഓയിലായി മാറ്റുന്നത്‌. 

പ്യൂര്‍പ്ലസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഷെല്‍ അഡ്വാന്‍സ്‌ അള്‍ട്രാ വിപണിയിലിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന്‌ ഷെല്‍ ലൂബ്രിക്കന്റ്‌സ്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ നിതിന്‍ പ്രസാദ്‌ പറഞ്ഞു. ട്രാക്ക്‌ ടു റോഡ്‌ എന്ന തത്വത്തിന്‌ അനുസരിച്ചുള്ള വിപ്ലവകരമായ മോട്ടോര്‍ സൈക്കിള്‍ ഓയിലാണിത്‌. മറ്റേതൊരു ഓയില്‍ കമ്പനിയേക്കാളും കൂടുതല്‍ ഗവേഷണത്തിനും വികസനത്തിനുമായി കൂടുതല്‍ നിക്ഷേപം നടത്തുന്നത്‌ ഷെല്‍ ആണ്‌. അതുവഴി സാങ്കേതികവിദ്യയിലെ മുന്‍തൂക്കം മെച്ചപ്പെടുത്താനും നൂതനകാര്യങ്ങള്‍ കണ്ടെത്താനും അവ ട്രാക്കില്‍ എത്തിക്കുന്നതിനും സാധിക്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ പ്യൂര്‍പ്ലസ്‌ സാങ്കേതികവിദ്യയോടെ ഷെല്‍ അഡ്വാന്‍സ്‌ അള്‍ട്രാക്ക്‌ വ്യത്യസ്‌തമായ കാലാവസ്ഥയിലും ഭൂപ്രദേശങ്ങളിലും മികച്ച റൈഡിംഗ്‌ അനുഭവം ലഭ്യമാക്കാന്‍ കഴിയുമെന്ന്‌ നിതിന്‍ പ്രസാദ്‌ പറഞ്ഞു. 

വിപ്ലവകരമായ ഗ്യാസ്‌-ടു-ലിക്വിഡ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ആദ്യമായി ഉത്‌പന്നങ്ങള്‍ വിപണിയിലെത്തിച്ചത്‌ ഷെല്‍ ആണെന്ന്‌ ഷെല്‍ ലൂബ്രിക്കന്റ്‌സ്‌ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ - ടെക്‌നിക്കല്‍ അഖില്‍ ഝാ പറഞ്ഞു. ഏറ്റവും കഠിനമായ അവസ്ഥയിലും വൈക്കിന്റെ എന്‍ജിന്റെ പ്രകടനം ഒരേപോലെയിരിക്കാന്‍ കഴിയും വിധം സ്ഥിരമായ വിസ്‌കോസിറ്റി ലഭ്യമാക്കാന്‍ പ്യൂര്‍പ്ലസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഷെല്‍ അഡ്വാന്‍സ്‌ അള്‍ട്രായ്‌ക്ക്‌ കഴിയും. കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ എന്‍ജിന്‍ വഴി കൂടുതല്‍ ശക്തി ലഭ്യമാകും. ഖത്തറിലെ പേള്‍ ജിടിഎല്‍ പ്ലാന്റില്‍ 40 വര്‍ഷത്തെ ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയതാണ്‌ ഈ സാങ്കേതികവിദ്യ. പ്രകൃതിവാതകത്തില്‍നിന്നും യാതൊരുവിധ മാലിന്യങ്ങളുമില്ലാതെ തികച്ചും തെളിഞ്ഞ ബേയ്‌സ്‌ ഓയില്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞത്‌ ഈ സാങ്കേതികവിദ്യയിലൂടെയാണെന്ന്‌ അഖില്‍ ചൂണ്ടിക്കാട്ടി. 


വിശ്വസ്‌തയാര്‍ന്ന ഇന്ധന, ലൂബ്രിക്കന്റ്‌ പങ്കാളി എന്ന നിലയില്‍ ഏറ്റവും ആധുനിക മോട്ടോര്‍സൈക്കിള്‍ ഓയില്‍ ഇന്ത്യ ബൈക്ക്‌ വീക്കില്‍ പുറത്തിറക്കുന്നതില്‍ സന്തോഷമുണ്ടെന്ന്‌ ഷെല്‍ ലൂബ്രിക്കന്റ്‌സ്‌ ഇന്ത്യ ചീഫ്‌്‌ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ മന്‍സി ത്രിപാഠി പറഞ്ഞു. ഷെല്‍ അഡ്വാന്‍സ്‌ അള്‍ട്രാ വിപണിയിലെത്തുന്നതോടെ രാജ്യത്തെങ്ങുമുള്ള ബൈക്ക്‌ ഉടമകള്‍ക്ക്‌ കൂടുതല്‍ ശുദ്ധമായ എന്‍ജിനും കൂടുതല്‍ ശക്തമായ ട്രാന്‍സ്‌മിഷനും മികച്ച സംരക്ഷണവും അതിലുമുപരിയായി തികവാര്‍ന്ന റൈഡിംഗ്‌ അനുഭവവും ലഭ്യമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. 

പ്യൂര്‍പ്ലസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഷെല്‍ അഡ്വാന്‍സ്‌ അള്‍ട്രാ വിപണിയിലിറങ്ങുന്നതില്‍ വ്യക്തിപരമായി ഏറെ സന്തോഷമുണ്ടെന്ന്‌ ഇന്ത്യയിലെ ഏക വനിതാ സൂപ്പര്‍ബൈക്ക്‌ റേയ്‌സര്‍ അലീഷ അബ്ദുളള പറഞ്ഞു. പ്രകൃതി വാതകം ദ്രവരൂപത്തിലാക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഏറ്റവും ശുദ്ധമായ ഓയിലായിരിക്കും ലഭ്യമാകുന്നത്‌. പരമാവധി ശക്തിയാര്‍ജിക്കാനാണ്‌ എല്ലാ ബൈക്കര്‍മാരും പരിശ്രമിക്കുന്നതെന്നും പുതിയ ഷെല്‍ അള്‍ട്രാക്കുവേണ്ടി കാത്തിരിക്കുകയാണെന്നും അലീഷ പറഞ്ഞു.

ഷെല്‍ പ്യൂര്‍ പ്ലസ്‌ ടെക്‌നോളജി എന്ന വിപ്ലവകരമായ സംസ്‌കരണപ്രക്രിയയിലൂടെ ശുദ്ധമായ സിന്തറ്റിക്‌ ബേയ്‌സ്‌ ഓയിലാണ്‌ വിപണിയിലെത്തുന്നത്‌. ഉയര്‍ന്ന രീതിയിലുളള ശുചിത്വവും സംരക്ഷണവും ഇത്‌ ഉറപ്പാക്കുന്നു. ഷെല്ലും ഖത്തര്‍ പെട്രോളിയവും ചേര്‍ന്നുള്ള പങ്കാളിത്തത്തിലൂടെ ഖത്തറിലെ പേള്‍ പ്ലാന്റിലാണ്‌ ഇത്‌ നിര്‍മിക്കുന്നത്‌. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതകസ്രോതസായ ഖത്തറിലെ നോര്‍ത്ത്‌ ഫീല്‍ഡില്‍നിന്നാണ്‌ ഈ ഉത്‌പന്നത്തിന്റെ തുടക്കം. ഗ്യാസിഫയറില്‍ മീഥേന്‍ ശുദ്ധമായ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിച്ച്‌ സിന്തസിസ്‌ ഗ്യാസ്‌ ഉണ്ടാക്കുന്നു. പ്ലാന്റിലെ 24 റിയാക്ടറുകളില്‍ പ്രവര്‍ത്തിച്ച്‌ ഹൈഡ്രോകാര്‍ബണുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ ലിക്വിഡ്‌ ബേയ്‌സ്‌ ഓയില്‍ ആയി മാറുന്നു. ക്രൂഡ്‌ ഓയിലിലെ എല്ലാത്തരം അശുദ്ധിയും ഒഴിവാക്കിയുള്ള ഉത്‌പന്നമാണിത്‌. 

പ്യൂര്‍പ്ലസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ഷെല്‍ അഡ്വാന്‍സ്‌ അള്‍ട്രാ ഏഷ്യ-പസഫിക്‌ പ്രദേശത്തെല്ലായിടത്തും ഈ വര്‍ഷംതന്നെ ലഭ്യമാകും. ഇന്ത്യയില്‍ 827 രൂപയാണ്‌ വില.