Breaking News

Trending right now:
Description
 
Feb 22, 2015

ചാവറയച്ചന്റെ കൃതികള്‍ക്ക് കാലികമായ സാമൂഹിക പ്രസക്തിയുണ്ടെന്നു കെ.സി.വേണുഗോപാല്‍ എം.പി

ആലപ്പുഴയില്‍ ഇടയനാടകം അവതരിപ്പിച്ചു
image ആലപ്പൂഴ: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ അവതരിപ്പിച്ച കൃതികള്‍ക്ക് ഇപ്പോഴും കാലികമായ സാമൂഹിക പ്രസക്തിയുണ്ടെന്നു കെ.സി.വേണുഗോപാല്‍ എം.പി. ചാവറയച്ചന്‍ തെളിച്ച അറിവിന്റെ ദീപനാളം കേരളക്കരയാകെ ഏറ്റുവാങ്ങി ചരിത്രം രചിക്കുകയാണ്. അദ്ദേഹം എഴുതിയ ഇടയനാടകങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നന്മ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുള്ളതു വ്യക്തമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ ക്യാപ്ഷന്‍: വിശുദ്ധ ചാവറയച്ചന്‍ മലയാളത്തില്‍ രചിച്ച 'സുഭാഷിതം' ഇടയനാടകം അവതരിപ്പിക്കുന്നതിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ആലപ്പുഴ പഴവങ്ങാടി കാര്‍മ്മല്‍ ഹാളില്‍ കെ.സി.വേണുഗോപാല്‍ എം.പി., ഉദ്ഘാടനം ചെയ്യുന്നു. സംഘാടക സമിതി കണ്‍വീനര്‍ തോമസ് മത്തായി കരിക്കംപള്ളില്‍, ഫാ. ഫ്രാന്‍സിസ് വള്ളപ്പുര, ഫാ. വര്‍ഗീസ് വിതയത്തില്‍, ഫാ. മാത്യു പോളച്ചിറ, ബി.ആര്‍. പ്രസാദ്, ഡോ. പി.കുര്യപ്പന്‍ വര്‍ഗീസ് എന്നിവര്‍ സമീപം.

വിശുദ്ധ ചാവറയച്ചന്‍ മലയാളത്തില്‍ രചിച്ച ഇടയനാടകങ്ങളില്‍ ഒന്നായ 'സുഭാഷിതം' അവതരിപ്പിക്കുന്നതിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.പി. 

പഴവങ്ങാടി കാര്‍മ്മല്‍ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കൈനകരി ചാവറ ഭവന്‍ ഡയറക്ടര്‍ ഫാ. മാത്യു പോളച്ചിറ സി.എം.ഐ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ സി.എം.ഐ അനുഗ്രഹപ്രഭാഷണവും അവതാരകനും ഗാനരചയിതാവുമായ ബി.ആര്‍. പ്രസാദ് മുഖ്യപ്രഭാഷണവും നടത്തി. 'ഇടയനാടകങ്ങളും ചാവറ അച്ചനും' എന്ന വിഷയം ഇടയനാടക കളരി ഡയറക്ടറും നിര്‍മാതാവുമായ ഫാ. ഫ്രാന്‍സിസ് വള്ളപ്പുര സി.എം.ഐ അവതരിപ്പിച്ചു. പഴവങ്ങാടി മാര്‍ ശ്ലീവാ ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, വൈ.എം.സി.എ പ്രസിഡന്റ് ഡോ.പി. കുര്യപ്പന്‍ വര്‍ഗീസ്, വിശുദ്ധ ചാവറ ഇടയനാടക അവതരണ സംഘാടക സമിതി കണ്‍വീനര്‍ തോമസ് മത്തായി കരിക്കംപള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

തിരുവനന്തപുരം വിഴിഞ്ഞം സെന്റ് പീറ്റേഴ്‌സ് കലാസംഘമാണ് നാടകം അവതരിപ്പിച്ചത്. ടി.വി.സാംബശിവനായിരുന്നു സംവിധായകന്‍. കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ., ദര്‍ശനപുരം ഡയറക്ടര്‍ ഫാ. ജോസഫ് മലയാമ്പുറം സി.എം.ഐ., കുട്ടനാട് കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് കുഞ്ചെറിയ തുടങ്ങിയവര്‍ പങ്കെടുത്തു.