Breaking News

Trending right now:
Description
 
Feb 22, 2015

സൂര്യയുടെ നായികയായി സാമന്ത വീണ്ടുമെത്തുന്നു

image തെന്നിന്ത്യന്‍ നടി സാമന്ത തന്റെ കരിയറിലെ നല്ല കാലത്തിലൂടെയാണു പോകുന്നത്‌. തുടരെത്തുടരെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ്‌ താരത്തെ തേടി എത്തിയിരിക്കുന്നത്‌. അഞ്‌ജാന്‍ എന്ന ചിത്രത്തിന്‌ ശേഷം തമിഴകത്തെ സൂപ്പര്‍ താരം സൂര്യയുടെ നായികയായി വീണ്ടും എത്തുകയാണ്‌ സാമന്ത. 24 എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. മനം എന്ന ചിത്രത്തിന്റെ സംവിധായകനായ വിക്രം കുമാറാണ്‌ ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്‌. ചിത്രത്തെപ്പറ്റി പറഞ്ഞപ്പോള്‍ത്തന്നെ സാമന്ത താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എ.ആര്‍ റഹ്മാനായിരിക്കും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്‌.