Breaking News

Trending right now:
Description
 
Dec 05, 2012

ഇഗ്നേഷ്യസ്‌ ഹാസിം പാത്രിയര്‍ക്കീസ്‌ ദിവംഗതനായി

image ഡമാസ്‌കസ്‌ ആസ്ഥാനമായുള്ള അന്ത്യോക്യന്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ തലവന്‍ ഇഗ്നേഷ്യസ്‌ ഹാസിം പാത്രിയര്‍ക്കീസ്‌ ദിവംഗതനായി. അദ്ദേഹത്തിന്‌ 91 വയസായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന്‌ ബെയ്‌റൂട്ടിലെ സെന്റ്‌ ജോര്‍ജ്‌ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. ഹമായ്‌ക്കു സമീപമുള്ള മഹാര്‍ദേയാണ്‌ അദ്ദേഹത്തിന്റെ ജന്മസ്ഥലം. ഭൗതികശരീരം ലബനനില്‍നിന്ന്‌ സിറിയയില്‍ കൊണ്ടുവന്നു സംസ്‌കരിക്കുമെന്ന്‌ സനാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. അന്ത്യോക്യയുടെയും കിഴക്കൊക്കെയുടെയും ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ പാത്രിയര്‍ക്കീസായി 1979ലാണ്‌ ഇഗ്നേഷ്യസ്‌ ഹാസിം സ്ഥാനമേറ്റത്‌.