Breaking News

Trending right now:
Description
 
Feb 21, 2015

വാഗമണ്ണില്‍ ആകാശപറക്കലിന്‌ അവസരം

image വാഗമണ്ണിലെ കോലാഹലമേട്ടില്‍ രാജ്യാന്തര പരാഗ്ലൈഡിങ്‌ അഡ്വഞ്ചര്‍ കാര്‍ണിവല്‍ ഇന്നു ആരംഭിക്കും. ലോകപ്രശസ്‌തരായ അക്രോബാറ്റിക്‌ പൈലറ്റുമാരുടെ 5000 അടിക്കു മുകളിലേക്കുള്ള അതിസാഹസികമായ ആകാശപ്പറക്കല്‍, വൈവിധ്യമാര്‍ന്ന അഭ്യാസങ്ങള്‍ തുടങ്ങിയവ കാര്‍ണിവലില്‍ ഉണ്ടാകും. സാഹസിക പറക്കലിന്‌ ജനങ്ങള്‍ക്കും അവസരമുണ്ടായിരിക്കും. ഹൃദ്രോഗം ഇല്ലാത്ത 35 വയസിനു മുകളിലുള്ളവര്‍ക്കു പറക്കാം. മെഡിക്കല്‍, ആംബുലന്‍സ്‌ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. ഉച്ചയ്‌ക്ക്‌ 12 മുതല്‍ വൈകിട്ട്‌ ആറുവരെ അഡ്വഞ്ചര്‍ കാര്‍ണിവല്‍ കാണാനാവും. ആകാശപറക്കലിനും ഈ സമയത്താണ്‌ സൗകര്യമൊരുക്കിയിരിക്കുന്നത്‌. 3500 രൂപയാണ്‌ ഫീസ്‌. കേരള അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി, ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വാഗമണ്‍ ഡെസ്‌റ്റിനേഷന്‍ മാനേജ്‌മെന്റ്‌ കൗണ്‍സില്‍, ഫ്‌ളൈ വാഗമണ്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ്‌ കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്‌.