Breaking News

Trending right now:
Description
 
Dec 05, 2012

ലോകത്തിലെ ഉയരക്കാരി അന്തരിച്ചു

image ലോകം കണ്ടതില്‍വച്ച്‌ ഏറ്റവും ഉയരക്കാരിയും ഗിന്നസ്‌ റിക്കാര്‍ഡ്‌ ഉടമയുമായ ചൈനാക്കാരി യാവോ ഡിഫെന്‍(39) അന്തരിച്ചു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ നവംബര്‍ 13നായിരുന്നു അന്ത്യം. മരണവും സംസ്‌കാര ചടങ്ങുകളും കഴിഞ്ഞ്‌ ആഴ്‌ചകള്‍കഴിഞ്ഞാണ്‌ വിവരം പുറംലോകം അറിയുന്നത്‌. മരണകാരണം വ്യക്തമല്ല. ഏഴ്‌ അടിയും ഏഴ്‌ ഇഞ്ചു (233.3 സെന്റിമീറ്റര്‍)മാണ്‌ യാവോയുടെ ഉയരം. 2010 ജനുവരിയിലാണ്‌ ഗിന്നസ്‌ റിക്കാര്‍ഡ്‌ ഇവരെ ലോകത്തിലെ ഉയരക്കാരിയായി അംഗീകരിച്ചത്‌. പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ ട്യൂമര്‍ ബാധിച്ചതുമൂലം വളര്‍ച്ചാ ഹോര്‍മോണുകളുടെ ഉത്‌പാദനം ക്രമം തെറ്റുന്ന പ്രശ്‌നം യാവോയെ ബാധിച്ചിരുന്നു. 15 വയസായപ്പോള്‍ ആറ്‌ അടി ഏഴ്‌ ഇഞ്ച്‌ ആയിരുന്നു പൊക്കം. ചെറുപ്പംമുതലേ ബാസ്‌കറ്റ്‌ബോള്‍ ടീമംഗമായിരുന്നു. അതേസമയം, തന്റെ ഉയരക്കൂടുതല്‍ യാവോയ്‌ക്ക്‌ എന്നും ദുഃഖകാരണമായിരുന്നു. ഇക്കാര്യത്തിലുള്ള വേദന മൂന്നുവര്‍ഷം മുമ്പ്‌ ചിത്രീകരിച്ച ഒരു വീഡിയോയില്‍ അവര്‍ വ്യക്തമാക്കുന്നുമുണ്ട്‌.