Breaking News

Trending right now:
Description
 
Feb 19, 2015

ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റ്‌ ഇലക്ഷനില്‍ മലയാളി ലേബര്‍ സ്ഥാനാര്‍ത്ഥി

image
 മലയാളിയായ സൂസൈ ബെഞ്ചമിന്‍ സെവന്‍ഹില്ലില്‍ നിന്ന്‌ സ്‌റ്റേറ്റ്‌ സീറ്റിലേയ്‌ക്ക്‌ ജനവിധി തേടുന്നു. ലേബര്‍ പാര്‍ട്ടിയുടെ സാരഥിയായാണ്‌ ഇദ്ദേഹം.
ഏഷ്യക്കാരുടെ പിന്തുണയുള്ള ഇദ്ദേഹത്തിന്‌ ജയസാധ്യത കൂടതലാണെന്നാണ്‌ വിലയിരുത്തല്‍.
മാര്‍ച്ച്‌ 28നാണ്‌ ഇലക്ഷന്‍. 

1987 മുതല്‍ ആസ്‌ട്രേലിയയില ട്യൂണ്‍ഗാട്ടിക്കില്‍ സ്ഥിര താമസമാക്കിയ സൂസൈയുടെ ഭാര്യ ആന്‍ ഓസ്‌ട്രേലിയക്കാരിയാണ്‌. മൂുന്നുകുട്ടികളാണ്‌ ഇവര്‍ക്കുള്ളത്‌.
എന്‍ എസ്‌ ഡബ്ല്യ പബ്ലിക്ക്‌ സേര്‍വന്റായി കഴിഞ്ഞ 25 വര്‍ഷമായി സേവനം അനുഷ്‌ഠിക്കുന്ന സൂസൈ രാഷ്ട്രീയ സാമൂഹിക ജീവതത്തിലും നിറഞ്ഞ സാന്നിദ്ധ്യമാണ്‌. പാര്‍ക്കുകള്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം തുടങ്ങിയവരുടെ പുരോഗതിക്കായും സ്‌ട്രീറ്റ്‌ വികസനം തുടങ്ങിയ വികസന പദ്ധതികളില്‍ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു ഈ ഇന്ത്യക്കാരന്‍. മരങ്ങള്‍ വച്ചു പിടിപ്പിച്ചു കൊണ്ടു ഓസ്‌ട്രേലിയന്‍ ഹരിത പദ്ധതികളിലും അദ്ദേഹം ശ്രദ്ധേയമായ സാന്നിദ്ധ്യമായി. ബ്ലാക്ക്‌ ടൗണ്‍ സിറ്റി കൗണ്‍സിലറായി പ്രവര്‍ത്തിച്ചു വരുന്ന ഇദ്ദേഹം നിയമ സഹായ വേദിയും നടത്തിവരുന്നു. 2004 മുതല്‍ ട്യൂണ്‍ഗാഫിക്കിലും ബ്ലാക്ക്‌ടൗണിലുമായി നിയമ സഹായ വേദികള്‍ പ്രവൃത്തിച്ചു വരുന്നു. മലയാളി അസോസിയേഷനുകളിലും അംഗമായ ഇദ്ദേഹം മള്‍ട്ടികള്‍ച്ചറല്‍ റിസോഴ്‌സ്‌ സെന്റര്‍ ആന്‍ഡ്‌ ആര്‍ട്ട്‌ ഗ്രൂപ്പുകളിലും പ്രവര്‍ത്തിക്കുന്നു. 

54000 വോട്ടേഴ്‌സ്‌ ഉള്ള ഇവിടെ 38% പേര്‍ ഇംഗ്ലീഷുകാരല്ല. ഇന്ത്യക്കാര്‍ക്ക്‌ ഏറെ പ്രാമുഖ്യമുള്ള സ്ഥലമാണ ഈ പ്രദേശം4.6 ശതമാനം പേര്‍ ചൈനീസ്‌ ഭാഷ സംസാരിക്കുന്നവരാണ്‌ 3ശതമാനമാണ്‌ അറബിക്‌ സംസാരിക്കുന്നവരും. 10 ശതമാനം പേര്‍ മറ്റു വിദേശ ഭാഷ സംസാരിക്കുന്നവരാണ്‌.