Breaking News

Trending right now:
Description
 
Feb 19, 2015

സൂപ്പര്‍ സേവര്‍ ഹെല്‍ത്ത്‌ കംപാനിയന്‍ പ്ലാനുമായി മാക്‌സ്‌ ബൂപ

image കൊച്ചി: മാക്‌സ്‌ ബൂപ ഹെല്‍ത്ത്‌ കംപാനിയന്‍ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ പ്ലാനിന്റെ പുതിയ എഡിഷന്‍ അവതരിപ്പിക്കുന്നു. ന്യായമായ തുകയില്‍ എല്ലാ ആവശ്യങ്ങളും കവര്‍ ചെയ്യുന്നുവെന്നതാണ്‌ ഈ പോളിസിയുടെ പ്രത്യേകത. ആശുപത്രിയിലെ താമസത്തിനുളള തുകയ്‌ക്ക്‌ പരിധിയില്ല, ഒറ്റ പോളിസി വഴി ഭാര്യ, ഭര്‍ത്താവ്‌ മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, കുട്ടികള്‍, മരുമകന്‍, മരുമകള്‍ എന്നിവരുള്‍പ്പെടെ 19 പേര്‍ക്കുവരെ ഇന്‍ഷ്വറന്‍സ്‌ സംരക്ഷണം നല്‌കാന്‍ കഴിയും. പ്രത്യേക റീഫില്‍ ബെനഫിറ്റ്‌ ഉപയോഗിച്ച്‌ സം അഷ്വേഡിന്റെ 100 ശതമാനം വരെ പുതിയതായി ക്ലെയിം ചെയ്യാനുള്ള പ്രത്യേക സൗകര്യമുണ്ട്‌. ഒരേ വര്‍ഷം വിവിധ ചിതിക്‌സയ്‌ക്കായി പണം കണ്ടെത്തേണ്ടി വരുമ്പോള്‍ ഇത്‌ ഉപയോക്താക്കള്‍ക്ക്‌ പ്രയോജനകരമാകും.
ക്ലെയിം ഇല്ലെങ്കില്‍ അതാത്‌ വര്‍ഷങ്ങളില്‍ 20 ശതമാനം വരെ നോ ക്ലെയിം ബോണസ്‌ ലഭിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പുള്ള 30 ദിവസത്തെ എല്ലാവിധ മെഡിക്കല്‍ ചെലവുകളും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷമുള്ള 60 ദിവസത്തെ മെഡിക്കല്‍ ചെലവുകളും പോളിസിയില്‍ നിന്ന്‌ ലഭിക്കും. നിലവിലുള്ള കവറേജ്‌ വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും. ഏതു പ്രായത്തിലും കോ-പേയ്‌മെന്റ്‌ ഇല്ല എന്നതാണ്‌ മറ്റൊരു മെച്ചം.
രണ്ടു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ്‌ ഈ പോളിസിയുടെ സം അഷ്വേഡ്‌. ഏതു നഗരപരിധിയിലാണോ താമസിക്കുന്നത്‌ എന്നതു കണക്കിലെടുത്ത്‌ പത്തു ശതമാനം വരെ ഡിസ്‌ക്കൗണ്ട്‌ നേടാം.
24 മണിക്കൂര്‍ സമയത്തില്‍ കുറച്ച്‌ മാത്രം ആശുപത്രി വാസം വേണ്ടി വരുന്ന ചികിത്സകളും പുതിയ ഹെല്‍ത്ത്‌ കംപാനിയന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആയുഷില്‍ ഉള്‍പ്പെടുന്ന ആയൂര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപതി എന്നിങ്ങനെയുള്ള മറ്റു ചികിത്സകള്‍ക്കും കവറേജ്‌ ലഭിക്കും. അവയവദാനം, മൃഗങ്ങള്‍ കടിച്ചതിനുവേണ്ടിയുള്ള വാക്‌സിനേഷന്‍ എന്നിവയും ഈ പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനാണ്‌ മാക്‌സ്‌ ബൂപ ശ്രമിക്കുന്നതെന്നും ഇതിനായി പുതിയ സൂപ്പര്‍ സേവര്‍ ഹെല്‍ത്ത്‌ കംപാനിയന്‍ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ പ്ലാന്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ചീഫ്‌ ഓപ്പറേഷന്‍സ്‌ ഓഫീസറും ചീഫ്‌ ക്വാളിറ്റി ഓഫീസറുമായ സോമോഷ്‌ ചന്ദ്ര പറഞ്ഞു.