Breaking News

Trending right now:
Description
 
Feb 18, 2015

സിറ്റിസണ്‍ ജേണലിസ്റ്റുകൾക്ക്‌ പ്രോത്സാഹനവുമായി ഐഎപിസി അന്തര്‍ദേശീയ മാധ്യമ സമ്മേളനം

വിനീത നായർ
image

ന്യൂയോര്‍ക്ക്:  ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ആദ്യ അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് അമച്വര്‍ പത്രപ്രവര്‍ത്തകരെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി വിവിധ പരിപാടികളാണ്  ആസൂത്രണം ചെയ്തിട്ടുള്ളത്. 


നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യൻ സിറ്റിസണ്‍ ജേണലിസ്റ്റുകളെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി  ന്യൂസ്‌/ ഫീച്ചർ  റയ്റ്റിങ്ങ്, ഫൊട്ടോഗ്രഫി, അടിക്കുറിപ്പ് എഴുത്ത് തുടങ്ങിയ മത്സരങ്ങള്‍ നടത്തുന്നുണ്ട്. വിജയികള്‍ക്ക് 2015 ഒക്ടോബർ 9 മുതൽ 12 വരെ നടത്തുന്ന മാധ്യമ സമ്മേളനത്തോടനുബന്ധിച്ച്  സമ്മാനങ്ങൾ നൽകും. 

അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തിൽ  അമേരിക്കയിലേയും  ഇന്ത്യയിലേയും മാധ്യമ രംഗത്തെ  പ്രമുഖര്‍ നയിക്കുന്ന സെമിനാറുകളും വർക്ക്ഷോപ്പുകളും  നടത്തും. മുഖ്യധാര മാധ്യമ പ്രവര്‍ത്തനത്തെക്കുറിച് ചുള്ള അറിവ് ലഭിക്കാന്‍ സഹായകരമായ രീതിയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. 


സിറ്റിസണ്‍ ജേണലിസം, ലോക മാധ്യമ രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍, മാധ്യമപ്രവര്‍ത്തനത്തിലെ സോഷ്യല്‍ മീഡിയ സ്വാധീനം  തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികളും നടക്കും.  പത്രപ്രവര്‍ത്തനവും മാധ്യമങ്ങളും സംബന്ധിച്ച ഫോട്ടോ  പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. ഇത് മാധ്യമപ്രവര്‍ത്തനത്തെയും അതിന്റെ ചരിത്രത്തെയും അടുത്തറിയാന്‍ സഹായിക്കുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്:  http://indoamericanpressclub.com/