Breaking News

Trending right now:
Description
 
Feb 17, 2015

വിസിഇ ഉയര്‍ന്ന മാര്‍ക്കുകാര്‍ക്ക്‌ ഒഐസിസി ആവാര്‍ഡുകള്‍ നല്‍കി

George Thoams
image മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടന്ന വിസിഇ 2014-ലെ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ നിധിന്‍ ബെന്നിക്ക്‌ സാമൂഹ്യപ്രവര്‍ത്തകയും കൗണ്‍സിലറുമായ അമന്‍ഡാ സ്റ്റാന്‍ഡണ്‍ അവാര്‍ഡ്‌ നല്‍കി. റോസ്‌ നോബിള്‍ കിഴക്കേക്കരയ്‌ക്ക്‌ പ്രശസ്‌ത വാഗ്മിയും കൗണ്‍സിലറുമായ ഡാമിയന്‍ റൊസാരിയോ അവാര്‍ഡ്‌ സമ്മാനിച്ചു. ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ പ്രിന്‍സ്‌ പ്രദീപ്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ചടങ്ങില്‍ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ജോസ്‌ എം. ജോര്‍ജ്‌ അധ്യക്ഷനായിരുന്നു. ബേര്‍ട്ടി ചാക്കോ, തോമസ്‌ വാതപ്പിള്ളി(MAV vice president), പ്രസാദ്‌ ഫിലിപ്‌( ലിബറല്‍ പാര്‍ട്ടി ഇലക്ടറല്‍ കമ്മിറ്റി), അരുണ്‍ ശശിധരന്‍(SNDP യോഗം), കേസ്സി മേയര്‍ മിക്ക്‌ മോള്‍ലാന്‍ഡ്‌, ദൂം മൂവീസ്‌ ഡയറക്ടര്‍ സാഹില്‍ ലൂതറ, ജോണി വര്‍ഗീസ്‌(കേസി മലയാളി ഫോറം), റവ. ഫാ. ആന്‍സണ്‍ തോമസ്‌, വിഷ്‌ണു മോഹന്‍ ദാസ്‌(ഒഐസിസി വിദ്യാര്‍ത്ഥി വിഭാഗം കണ്‍വീനര്‍), സുനില്‍ കണ്ണൂര്‍(ഗവ. എംപ്ലോയീസ്‌ യൂണിയന്‍), ഷാജി പുല്ലന്‍, അജോ അങ്കമാലി, ബോസ്‌കോ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. ഒഐസിസി വിക്ടോറിയ പ്രസിഡന്റ്‌ ജോജി കാഞ്ഞിരപ്പിള്ളി സ്വാഗതവും ജനറല്‍ സെക്രട്ടറി ജിബി ഫ്രാങ്ക്‌ളിന്‍ നന്ദിയും പറഞ്ഞു.