Breaking News

Trending right now:
Description
 
Feb 17, 2015

ലത്തീഫ് തെച്ചി പി.എം.എഫ് ഗള്‍ഫ് കോ‌-‌ഓര്‍ഡിനേറ്റര്‍

image
റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ഗള്‍ഫ് കോ‌-‌ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ കോ‌-‌‌ഓര്‍ഡിനേറ്ററായി ലത്തീഫ് തെച്ചിയെ  തിരഞ്ഞെടുത്തതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

സൗദി അറേബ്യയിലെ അറിയപ്പെടുന്ന സാമൂഹിക‌-‌സാംസ്കാരിക പ്രവര്‍ത്തകനും, സന്നദ്ധ പ്രവര്‍ത്തകനുമായ അദ്ദേഹം രണ്ടു പതിറ്റാണ്ടിലേറെയായി സൗദിയിലെ പ്രവാസി ഇന്ത്യക്കാര്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് സഹായ ഹസ്തവുമായി സജീവ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വ്യക്തിയാണ്. ഇന്ത്യന്‍ സമൂത്തിനുവേണ്ടിയും, ഇന്ത്യന്‍ കോണ്‍സുലേറ്റിനുവേണ്ടിയും പ്രവര്‍ത്തിക്കുന്ന അദ്ദേഹം സൗദിയിലെ വിവിധ കോടതി ഗവര്‍ണറേറ്റുകള്‍, മന്ത്രലയങ്ങള്‍, ജയിലുകള്‍, പോലീസ് സ്റ്റേഷനുകള്‍, വിവിധ കമ്പനികള്‍ എന്നിവിടങ്ങളില്‍ നിത്യ സന്ദര്‍ശകനാണ്. സൗദിയിലെ റിയാദ്, ജിദ്ദ, ദമാം എന്നീ പ്രവശ്യകള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ പ്ലീസ് ഇന്ത്യയുടെ സ്ഥാപകനും സൗദി ചീഫ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു. ഐഡിയല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സൗദി ദേശീയ കമ്മിറ്റിയുടെ ചെയര്‍മാനും, കക്കയം മലയോര മേഖലകളെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വാന്ത്വന റിയാദിന്റെ പ്രസിഡന്റും, തെച്ചി-പ്രവാസി അസോസിയേഷന്‍ മുഖ്യ രക്ഷാധികാരിയും, പ്രവാസി സാംസ്കാരിക വേദി റിയാദ് വെസ്റ്റ് മേഖലാ പ്രസിഡന്റും ആണ്. കോഴിക്കോട് ബാലുശ്ശേരിയാണ് സ്വദേശം. റിയാദ് പാലസിലെ മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍ ആയി ജോലി നോക്കുകയാണ് അദ്ദേഹം. ഭാര്യ റഹീന ലത്തീഫും സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. റിയാദ് അല്‍ യാസ്മിന്‍ ഇന്റെര്‍നാഷണല്‍ സ്കൂള്‍ സൂപ്രണ്ട് ആണ് റഹീന.


തന്നില്‍ ഭരമേല്‍പ്പിച്ചിരിക്കുന്ന കര്‍ത്തവ്യം തികഞ്ഞ സന്തോഷത്തോടെയും ഉത്തരവാദിത്വത്തോടെയും നിറവേറ്റുമെന്ന് ലത്തീഫ് തെച്ചി പറഞ്ഞു. കൂടാതെ ജിസിസി രാജ്യങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രവാസി മലയാളി കുടുംബ സംഗമത്തിലേക്ക് ഗള്‍ഫ് മേഖലയില്‍ നിന്ന് കഴിവതും ആളുകളെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.